
കൊച്ചി: യുറോപ്യൻ രാജ്യമായ സ്ലോവാക്യയിലേക്ക് കേരള സർക്കാർ ഒഡാപെകിന് കീഴില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഹോട്ടലില്‍ (കിച്ചൻ ഹെല്‍പ്പർ) തസ്തികയിലേക്കാണ് പുതിയ നിയമനങ്ങള്‍ വിളിച്ചിട്ടുള്ളത്.
ആകെ 30 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ഒഡാപെക് വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നല്‍കാം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ലോവാക്യയില്‍ കിച്ചൻ ഹെല്‍പ്പർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 30. രണ്ട് വർഷത്തേക്കുള്ള ഫുള്‍ ടൈം കരാർ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.
പ്രായപരിധി
35 വയസിന് ചുവടെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
പത്താം ക്ലാസ് യോഗ്യത വേണം. കിച്ചൻ അസിസ്റ്റന്റ്/ ഹെല്‍പ്പർ കോഴ്‌സ് സർട്ടിഫിക്കറ്റ്.
സമാന ജോലിയില്‍ ഒരു വർഷത്തെ എക്‌സ്പീരിയൻസ്.
അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവരായിരിക്കണം.
ശമ്പളം
പ്രതിമാസം 1000 യൂറോയാണ് ശമ്പളം ഓഫർ ചെയ്യുന്നത്. ശനി, ഞായർ, അവധി ദിനങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് അധിക ബോണസിന് അർഹതയുണ്ടായിരിക്കും.
കരാർ സമയത്ത് താമസം, ഭക്ഷണം എന്നിവ സൗജന്യമായി അനുവദിക്കും.
വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ്, യാത്ര മറ്റ് ചെലവുകള്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം അടച്ചാല്‍ മതി.
ജോലിയുടെ സ്വഭാവം
ഹെഡ് ഷെഫുകളുടെ നിർദേശങ്ങള്‍ അനുസരിച്ച് ഭക്ഷണം തയ്യാറാക്കുന്നതില്‍ സഹായിക്കുക
അടിസ്ഥാന കിച്ചൻ ജോലികള്‍ നിർവഹിക്കുക
കിച്ചനില്‍ ശുചിത്വവും ക്രമവും ഉറപ്പാക്കുക
കിച്ചൻ പ്രവർത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനായി ഷെഫുമാരുടെ സംഘത്തോടൊപ്പം ഫലപ്രദമായി സഹകരിക്കുക
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ അവരുടെ സിവി, പാസ്‌പോർട്ട് കോപ്പി, മറ്റ് സർട്ടിഫിക്കറ്റുകള്‍ സഹിതം [email protected] എന്നെ മെയിലിലേക്ക് അയക്കുക. മെയിലിന്റെ സബ്ജക്‌ട് ലൈനില്‍ ”Kitchen Assistant” എന്ന് രേഖപ്പെടുത്തണം.
അപേക്ഷ നല്‍കേണ്ട അവസാന തീയതി: ഫെബ്രുവരി 07, 2026



