യൂറോപ്യൻ യൂണിയനിലുള്ള രാജ്യങ്ങളിൽ നിന്ന് മദ്യവും കാറുകളും ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ കുറയ്ക്കുന്നു: ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതോടെ ആഭ്യന്തര ബ്രാന്റുകൾക്ക് കനത്ത വെല്ലുവിളിയാകും

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: യൂറോപ്യൻ യൂണിയനിലുള്ള രാജ്യങ്ങളിൽ നിന്ന് മദ്യവും കാറുകളും ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ കുറയ്ക്കുന്നു. വർഷങ്ങളായുള്ള യൂറോപ്യൻ യൂണിയന്റെ ആവശ്യമാണ് ഇന്ത്യ അംഗീകരിക്കുന്നത്. ആർസിഇപി കരാറിൽ നിന്ന് പിന്മാറിയ സാഹചര്യം കൂടി പരിഗണിച്ചാണ് യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരകരാറിനെ കുറിച്ച് പുനരാലോചിക്കുന്നത്.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയും ജർമ്മൻചാൻസലർ ഏയ്ഞ്ചല മെർക്കലും തമ്മിൽ ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യൂറോപ്യൻ യൂണിയന്റെ ട്രേഡ് കമ്മീഷണർ ഫിൽഹോഗനുമായി വാണിജ്യ വ്യവസായ വകുപ്പ്മന്ത്രി പിയൂഷ് ഗോയൽ ചർച്ച നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് വിലകുറഞ്ഞാലും മദ്യത്തിന്റെ ആഭ്യന്തര വിപണിയെ ഇത് ബാധിക്കില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.ബ്രക്സിറ്റിന് ശേഷം ഇന്ത്യ ബ്രിട്ടണുമായും വ്യാപാരകരാർ ഒപ്പുവെക്കും. കരാറുകൾ പ്രാബല്യത്തിൽ വന്നാൽ നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകൾക്കും മദ്യം ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾക്കും ഇന്ത്യൻ വിപണിയിൽ വൻ സാധ്യതയാണ് ഒരുങ്ങുന്നത്. ഇറക്കുമതി ചുങ്കം കുറച്ചു നൽകുന്നതോടെ ഇന്ത്യയിലെ ആഭ്യന്തര ബ്രാന്റുകൾക്ക് കനത്ത വെല്ലുവിളിയാകും ഉണ്ടാകുകയെന്നും വിലയിരുത്തലുകളുണ്ട്.