
മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ഇൻഫെക്ഷൻ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കൃത്യമായ ജീവിതശൈലിയും ശുചിത്വവും പാലിച്ചാല്‍ ഒരു പരിധിവരെ ഇത്തരം അണുബാധകളെ അകറ്റി നിർത്താം.
അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:
വ്യക്തിശുചിത്വം പ്രധാനം: എപ്പോഴും വ്യക്തിശുചിത്വം പാലിക്കുന്നത് അണുബാധ തടയാൻ സഹായിക്കും. ആർത്തവ സമയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ധാരാളം വെള്ളം കുടിക്കുക: ശരീരത്തില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാൻ ധാരാളം വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാം: ഇറുകിയതും സിന്തറ്റിക് ആയതുമായ അടിവസ്ത്രങ്ങള്‍ ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. ഇത് ഈർപ്പവും ചൂടും തങ്ങിനില്ക്കുന്നത് തടയും.
ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കാൻ: പ്രോബയോട്ടിക്കുകള്‍, ഫൈബർ, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് മൂത്രനാളിയുടെ ആരോഗ്യത്തിന് നല്ലതാണ്.
മൂത്രം പിടിച്ചുനിർത്തരുത്: മൂത്രമൊഴിക്കാൻ തോന്നുമ്പോള്‍ ഒരുപാട് നേരം പിടിച്ചുനിർത്തുന്നത് ബാക്ടീരിയകള്‍ വളരാൻ ഇടയാക്കും.
ലക്ഷണങ്ങള്‍ അവഗണിക്കരുത്: പനി, വിറയല്‍, ശക്തമായ പുറംവേദന എന്നിവ മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങളാകാം. ഇവ കണ്ടാല്‍ ഉടൻ ഡോക്ടറുടെ സഹായം തേടുക.



