play-sharp-fill
മുഖ്യമന്ത്രിയുടെ നാവ് മുഖ്യമന്ത്രിയുടെ ചിന്ത, ചോദ്യം ചെയ്യാൻ ഇല്ല; ഗീവർഗീസ് മാർ കൂറിലോസിനെതിരായ ‘വിവരദോഷി’ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുഖ്യമന്ത്രിയുടെ നാവ് മുഖ്യമന്ത്രിയുടെ ചിന്ത, ചോദ്യം ചെയ്യാൻ ഇല്ല; ഗീവർഗീസ് മാർ കൂറിലോസിനെതിരായ ‘വിവരദോഷി’ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട്: നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധിക്ഷേപത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

അത് മുഖ്യമന്ത്രിയുടെ നാവാണെന്നും മുഖ്യമന്ത്രിയുടെ ചിന്തയാണെന്നും അതിനെ ചോദ്യം ചെയ്യാനോ ഖണ്ഡിക്കാനോ ഇല്ലെന്നും സുരേഷ് ​ഗോപി പ്രതികരിച്ചു. മാർ കൂറിലോസ് അവരുടെ പാർട്ടിക്കാരനാണെന്നും അത് അവർ തന്നെ തീർത്തോളുമെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.


ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ അധിക്ഷേപത്തിലാണ് കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട സി.പി.എമ്മിനെയാണ് ഇടത് അനുഭാവിയായി അറിയപ്പെടുന്ന ഗീവർഗീസ് മാർ കൂറിലോസ് രൂക്ഷമായി വിമർശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധ വികാരമാണെന്നും സി.പി.എം എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർഥ്യമാണെന്നും കൂറിലോസ് ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ, പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകും എന്നാണ് പിണറായി വിജയൻ പ്രതികരിച്ചത്.