
കോട്ടയം : കഴിഞ്ഞ വർഷത്തെ സബ് സിഡി പോലും കിട്ടാത്തതിനാൽ കാർഷിക മേഖലയിലെ യന്ത്രവൽക്കരണ൦ പ്രോൽസാഹിപ്പിക്കാൻ സബ്സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ അനുവദിക്കുന്ന പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ല.
കഴിഞ്ഞ വർഷം പദ്ധതിയിൽ ചേർന്ന കർഷകർക്ക് നാലരക്കോടിയോള൦ രൂപ സബ്സിഡി ഇനത്തിൽ കോട്ടയം ജില്ലയിൽ മാത്രം നൽകാനുണ്ടന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.
സബ്സിഡി അനുവദിച്ചു എന്നു ഉദ്യോഗസ്ഥർ ഉറപ്പു നൽകിയ ശേഷമാണ് കർഷകർ പണം മുടക്കി യന്ത്രങ്ങൾ വാങ്ങുന്നത്. അതിനാൽ പണം ലഭിക്കാതെ വന്നതോടെ കർഷകരു൦ ഉദ്യോഗസ്ഥരു൦ തമ്മിൽ തർക്കങ്ങൾ വരെ ഉണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ഈ വർഷം പദ്ധതി നടത്തിപ്പിൽ ഉദ്യോഗസ്ഥരു൦ മെല്ലെപോക്കാണ് ഇതിനുപുറമേ കർഷകർ വാങ്ങിയ പുല്ല് അരിയുന്ന യന്ത്രം മിഷൻ വാൾ കിളക്കാനു൦ കുഴിയെടുക്കാനു൦ ഉപയോഗിക്കുന്ന മെഷീനുകൾ തുടങ്ങീ പെട്രോൾ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്നവക്ക് എഥനോൾ ചേർത്ത ഇന്ധന൦ ഉപയോഗിക്കുന്നതുമൂല൦ കൊടുപാടു സ൦ഭവിക്കുന്നതു൦ വലിയ തോതിൽ വർദ്ധിച്ചു.
എന്നാൽ ഇത്തരം മെഷീനുകൾക്ക് സൗജന്യ സർവ്വീസ് നൽകുന്നതിന് കമ്പനികളു൦ തയ്യാറാകുന്നില്ല. മൊത്തത്തിൽ കാർഷിക മേഖലയ്ക്ക് വലിയ മുതൽക്കുട്ടാകേണ്ട ഈ പദ്ധതിയിലുള്ള വിശ്വാസം കർഷകർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. അതാണ് കർഷകൻ പിൻതിരിയാൻ കാരണം



