video
play-sharp-fill

ഉറങ്ങി കിടന്ന ഒരു വയസ്സുകാരനെ തട്ടിയെടുത്തു ആഭരണങ്ങൾ കവർന്നു

ഉറങ്ങി കിടന്ന ഒരു വയസ്സുകാരനെ തട്ടിയെടുത്തു ആഭരണങ്ങൾ കവർന്നു

Spread the love

സ്വന്തംലേഖകൻ

പെരുമണ്ണ : തൊട്ടിലിൽ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ തട്ടിയെടുത്ത ശേഷം ആഭരണങ്ങൾ കവർന്നു. തുടർന്ന് കുട്ടിയെ വീടിന്റെ കോണിക്കൂട്ടിൽ ഉപേക്ഷിച്ചു മോഷ്ടാവ് മുങ്ങി. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ പെരുമണ്ണ പാറക്കണ്ടം പുതിയപറമ്പത്ത് മാമുക്കോയയുടെ മകന്റെ ആഭരണങ്ങളാണ് കവർന്നത്.കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന മാതാപിതാക്കൾ തൊട്ടിലിൽ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കോണിക്കൂടിനുള്ളിൽ തുണകൾക്കിടയിൽ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടി അണിഞ്ഞിരുന്ന ഒരുപവൻ വരുന്ന ഇരുകാലിലെയും തള , ഒരു പവന്റെ അരഞ്ഞാണം, കഴുത്തിലെ അരപ്പവന്റെ ചെയിൻ, കിടപ്പുമുറിയിലുണ്ടായിരുന്ന 15,000 രൂപയുടെ മൊബൈൽ ഫോൺ എന്നിവ നഷ്ടമായി.