
തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC 2026) വിവിധ തസ്തികകളില്‍ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ് കീപ്പർ, ലൈവ്‌സ്റ്റോക്ക് ഓഫീസർ ഉള്‍പ്പെടെ വിവിധ തസ്തികകളിലായി ആകെ 16 ഒഴിവുകളാണ് ഉള്ളത്.
ഡിഗ്രി പാസായവർക്ക് മുതല്‍ അപേക്ഷിക്കാം. പ്രവൃത്തി പരിചയവയും ആവശ്യമാണ്. അപേക്ഷകള്‍ മേയ് 1 വരെ സമർപ്പിക്കാം.
തസ്തികയും ഒഴിവുകളുടെ എണ്ണം

Whatsapp Group 1 | Whatsapp Group 2 |Telegram Group
അസിസ്റ്റന്റ് കീപ്പർ – 1 ഒഴിവ്
സീനിയർ സ്റ്റോർ ഓഫീസർ ഗ്രേഡ്-II – 7 ഒഴിവുകള്‍
ലൈവ്‌സ്റ്റോക്ക് ഓഫീസർ – 8 ഒഴിവുകള്‍
യോഗ്യത മാനദണ്ഡങ്ങള്‍
അസിസ്റ്റന്റ് കീപ്പർ
ആന്ത്രോപോളജിയില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും മ്യൂസിയോളജിയില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം.
മ്യൂസിയത്തില്‍ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
സീനിയർ സ്റ്റോർ ഓഫീസർ ഗ്രേഡ്-II
ഇക്കണോമിക്സ്, കോമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ് സ്റ്റഡീസ് അല്ലെങ്കില്‍ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഷയങ്ങളില്‍ മാസ്റ്റേഴ്സ് ഡിഗ്രി ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ ബിരുദവും മെറ്റീരിയല്‍ മാനേജ്മെന്റില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണം.
പി.ജി യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 2 വർഷവും, ബിരുദം/ഡിപ്ലോമയുള്ളവർക്ക് 4 വർഷവും സ്റ്റോർ കീപ്പിങില്‍ പ്രവൃത്തി പരിചയം ആവശ്യമാണ്.
ലൈവ്‌സ്റ്റോക്ക് ഓഫീസർ
വെറ്ററിനറി സയൻസ് ആൻഡ് ആനിമല്‍ ഹസ്ബൻഡറിയില്‍ ബിരുദം ഉണ്ടായിരിക്കണം.
കൂടാതെ വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷൻ നിർബന്ധമാണ്.
കന്നുകാലി വികസനം അല്ലെങ്കില്‍ മൃഗാരോഗ്യ മേഖലയില്‍ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
വെറ്ററിനറി സയൻസില്‍ മാസ്റ്റേഴ്സ് ഡിഗ്രി അഭികാമ്യം.
പ്രായപരിധി
കുറഞ്ഞ പ്രായപരിധി: 30 വയസ്
പരമാവധി പ്രായപരിധി: 45 വയസ്
സർക്കാർ നിയമപ്രകാരമുള്ള പ്രായപരിധിയിലെ ഇളവുകള്‍ ലഭിക്കും.



