യുപിഎസ് സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഒന്നാംഘട്ടം കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി മെയ് 25 ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചക്കുശേഷം 2.30 മുതൽ 4.30 വരെയുമുള്ള രണ്ട് സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. അതെ സമയം സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷാ നടത്തിപ്പിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനും കേരള സർക്കാരും ചേർന്ന് വിപുലമായ ഒരുക്കങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.