video
play-sharp-fill
ഹെൽമറ്റ് ധരിക്കാതെ വനിതാ മതിൽ പ്രചാരണത്തിനിറങ്ങി; യു പ്രതിഭാ എംഎൽഎയ്ക്ക് എട്ടിന്റെ പണി കിട്ടി

ഹെൽമറ്റ് ധരിക്കാതെ വനിതാ മതിൽ പ്രചാരണത്തിനിറങ്ങി; യു പ്രതിഭാ എംഎൽഎയ്ക്ക് എട്ടിന്റെ പണി കിട്ടി


സ്വന്തം ലേഖകൻ

ആലപ്പുഴ: സർക്കാർ പിന്തുണയോടെ നടത്തപ്പെടുന്ന വനിതാ മതിലിന്റെ പ്രചാരണത്തിനിറങ്ങിയ എംഎൽഎ യു പ്രതിഭയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വനിതാ മതിലിന്റെ പ്രചാരണാർഥം ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിച്ചതിനു യു പ്രതിഭ എംഎൽഎയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. പിന്നാലെ, ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനു കായംകുളം പോലീസ് സ്റ്റേഷനിൽ രാവിലെ തന്നെയെത്തി പ്രതിഭ 100 രൂപയും പിഴയടച്ചു. ഇന്നലെയാണു കായംകുളത്തു വനിതാമതിൽ പ്രചാരണത്തിനായി വനിതകളുടെ സ്‌കൂട്ടർ റാലി സംഘടിപ്പിച്ചത്. പ്രതിഭ ഉൾപ്പെടെ റാലിയിൽ പങ്കെടുത്ത സ്ത്രീകൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇന്ന് പരിപാടിയുടെ ചിത്രങ്ങൾ പത്രങ്ങളിൽ വന്നതോടെയാണു സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസ് കേസെടുത്തത്. എംഎൽഎ രാവിലെ തന്നെ പിഴയടച്ച് കേസ് ഒഴിവാക്കുകയും ചെയ്തു.