ഉപ്പുതറ രജനിയുടെ കൊലപാതകം;പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് സുബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹം കണ്ടെത്തിയത് വീടിനടുത്ത് ആൾപ്പാർപ്പില്ലാതെ കാടു പടിച്ചു കിടന്നിരുന്ന പറമ്പിൽ

Spread the love

ഇടുക്കി: ഉപ്പുതറ രജനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് സുബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനടുത്ത് ആൾപ്പാർപ്പില്ലാതെ കാടു പടിച്ചു കടന്നിരുന്ന പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്തായിപ്പാറ എംസി കവലയ്ക്ക് സമീപം മലേക്കാവിൽ സുബിൻറെ ഭാര്യ രജനിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്നിരുന്നു. ആഴമേറിയ മുറിവിൽ നിന്ന് രക്തം വാർന്നാണ് രജനി മരിച്ചത്.

കല്യാണം കഴിഞ്ഞതു മുതൽ സുമ്പിനും രജനിയും തമ്മിൽ വഴക്ക് പതിവായിരുന്നു. പല പ്രാവശ്യം രജനി പിണങ്ങി സ്വന്തംവീട്ടിൽ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദനത്തെ തുടർന്ന് തറവാട്ടിൽ പോയിരുന്ന രജനി ഒരു മാസം മുൻപാണ് തിരികെയത്തിയത്. ഇതിന് ശേഷവും വഴക്ക് പതിവായിരുന്നു. ഈ വിവരങ്ങളാണ് രജനിയെ കൊലപ്പെടുത്തിയത് സുബിനാണെന്ന് പൊലീസ് ഉറപ്പിക്കാൻ കാരണം.

സംഭവത്തിന് ശേഷം തമിഴ്നാടിന് കടന്ന സുബിൻ ബുധനാഴ്ച വൈകിട്ട് നാട്ടിൽ തിരിച്ചെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. വ്യാഴാഴ്ച പൊലീസ് നായയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.