അത്യാസന്ന നിലയിൽ എത്തിയ  യുവതിയെ  തിരിഞ്ഞ് നോക്കാതെ ഡോക്ടർമാർ ;ചോദ്യം ചെയ്ത പിതാവിനോട്   ഇതു മെ​ഡി​ക്ക​ല്‍ കോളേജ് ആണെന്നും ഇ​വി​ടെ ചി​ല ചി​ട്ട​ക​ള്‍ ഉണ്ടെന്നും മറുപടി ;മുപ്പതുകാരിയായ   മകളുടെ  മരണം  ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​മൂലമെന്ന്   പി​താ​വ്;കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപ്പുതറ സ്വദേശി

അത്യാസന്ന നിലയിൽ എത്തിയ യുവതിയെ തിരിഞ്ഞ് നോക്കാതെ ഡോക്ടർമാർ ;ചോദ്യം ചെയ്ത പിതാവിനോട് ഇതു മെ​ഡി​ക്ക​ല്‍ കോളേജ് ആണെന്നും ഇ​വി​ടെ ചി​ല ചി​ട്ട​ക​ള്‍ ഉണ്ടെന്നും മറുപടി ;മുപ്പതുകാരിയായ മകളുടെ മരണം ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​മൂലമെന്ന് പി​താ​വ്;കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപ്പുതറ സ്വദേശി

സ്വന്തം ലേഖിക

ഉ​പ്പു​ത​റ: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​മൂ​ലം മ​ക​ള്‍ മ​രി​ച്ച​താ​യി പി​താ​വ് ആ​രോ​പി​ച്ചു. ഏ​ല​പ്പാ​റ ചി​ന്നാ​ര്‍ സി​ദ്ധ​ന്‍ വീ​ട്ടി​ല്‍ ലി​ഷ(30)യുടെ ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പി​താ​വ് രാ​മ​ര്‍ പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​മ​റി​ന്‍റെ മ​ക​ള്‍ ലി​ഷ​ക്ക് ത​ല​വേ​ദ​ന​യു​ണ്ടാ​യ​ത്.

ത​ല​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ത​ല​ചു​റ്റി വീ​ണ ഇ​വ​രെ ഉ​ട​ന്‍​ത​ന്നെ ഏ​ല​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടി​ട​ത്തും യു​വ​തി​ക്ക് അ​പ​സ്മാ​ര​മാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ്കാ​നിം​ഗ് എ​ടു​ക്ക​ണ​മെ​ന്നും അ​തി​നാ​യി ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ 108 ആ​ംബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ കൂ​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്ത​താ​യി രാ​മ​ര്‍ പ​റ​യു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉ​ച്ച​ക​ഴി​ഞ്ഞ് 1.45ന് ​അ​ത്യാ​സ​ന്ന നി​ല​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രോ​ഗി​യെ ഡോ​ക്ട​ര്‍ നോ​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. വി​വി​ധ സെ​ക്‌ഷ​നു​ക​ളി​ലേ​ക്ക് മാ​റ്റി വി​ടു​ക​യാ​യി​രു​ന്നു. 120-ാം ന​ന്പ​ര്‍ കാ​ഷ്വാ​ലി​റ്റി​യി​ലെ​ത്തി​യ​പ്പോ​ഴേക്കും ലി​ഷ ത​ള​ര്‍​ന്നി​രു​ന്നു. എ​ന്നി​ട്ടും ഡോ​ക്ട​ര്‍ ചി​കി​ത്സ ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല. രോ​ഗി​യു​ടെ അ​വ​സ്ഥ പ​റ​ഞ്ഞി​ട്ടും രോ​ഗി​യെ നോ​ക്കാ​ന്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​ര്‍ ത​യാ​റാ​യി​ല്ല. അ​വി​ടെ ചി​കി​ത്സ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് രോ​ഗി​ക​ള്‍​കൂ​ടി ഡോ​ക്ട​റെ നി​ര്‍​ബ​ന്ധി​ച്ച​പ്പോ​ള്‍ ഇ​തു മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ണെ​ന്നും ഇ​വി​ടെ ചി​ല ചി​ട്ട​ക​ള്‍ ഉ​ണ്ട​ന്നും പ​റ​ഞ്ഞു. 1.45-ന് ​എ​ത്തി​യ രോ​ഗി​യെ പ​രി​ശോ​ധി​ച്ച​ത് 3.30നാ​ണ്. തു​ട​ര്‍​ന്ന് സ്കാ​നിം​ഗി​നു കു​റി​ച്ചു.

 

 

സ്കാ​നിം​ഗ് സെ​ന്‍റ​റി​ലും അ​ത്യാ​ഹി​ത പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല. 4.30ന് ​സ്കാ​നിം​ഗ് റി​പ്പോ​ര്‍​ട്ടു​മാ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴും ഡോ​ക്ട​ര്‍ അ​വ​ഗ​ണി​ച്ചു. രോ​ഗി​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളു​മെ​ല്ലാം നി​ര്‍​ബ​ന്ധി​ച്ച​പ്പോ​ള്‍ അ​ത്യാ​വ​ശ്യ​മു​ള്ള​വ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. ഉ​ട​ന്‍​ത​ന്നെ രോ​ഗി​യു​മാ​യി സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ രോ​ഗി മ​രി​ച്ചി​ട്ട് അ​ര മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞി​രു​ന്ന​താ​യി ഡോ​ക്ട​ര്‍ അ​റി​യി​ച്ച​താ​യും ലി​ഷ​യു​ടെ പി​താ​വ് രാ​മ​ര്‍ പ​റ​ഞ്ഞു.

 

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച​യു​ട​ന്‍ ചി​കി​ത്സ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ മ​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നെ​ന്നും വീ​ഴ്ച വ​രു​ത്തി​യ ഡോ​ക്ട​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ആ​രോ​ഗ്യമ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും രാ​മ​ര്‍ പ​രാ​തി അ​യ​ച്ചു. മ​രി​ച്ച്‌ ലി​ഷ​യ്ക്ക് മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്. ചി​ന്നാ​ര്‍ സ്വ​ദേ​ശി സൂ​ര​ജ് കെ. ​സു​ധാക​ര​നാ​ണ് ഭ​ര്‍​ത്താ​വ്.