ഉപ്പും മുളകും താരങ്ങൾ വീണ്ടും സിനിമയിലൂടെ ഒന്നിക്കുന്നു, കഥ ബിജു സോപാനം; ചിത്രീകരണം ഉടൻ ആരംഭിക്കും

Spread the love

തിരുവനന്തപുരം: മലയാളികളുടെ മനസിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇടം നേടിയെടുത്ത ഒരു ടെലിവിഷൻ പരമ്പരയായിരുന്നു ഉപ്പും മുളകും. ബാലചന്ദ്രൻ തമ്പിയെന്ന ബാലുവും, നീലുവും, മുടിയനും, ലച്ചുവും, കേശുവും, ശിവയും, പാറുക്കുട്ടിയുമെല്ലാം നമ്മളിൽ ഒരാളായി തന്നെ നിറഞ്ഞു നിന്നു.

video
play-sharp-fill

പരമ്പര നിർത്തിയെങ്കിലും ഉപ്പും മുളും ഫാൻസ് ഇവരെ മറന്നില്ല എന്നതാണ് സത്യം. എന്നാണ് ഈ ടീം ഒന്നിച്ചു വരുക എന്ന ചോദ്യം ആരാധകർ ചോദിക്കുന്നുമുണ്ട്.

ഇപ്പോഴിതാ ഉപ്പും മുളകിലെ ബാലു എന്ന ബിജുസോപാനം ഉപ്പും മുളകും താരങ്ങളെ അണിനിർത്തി സിനിമയൊരുക്കുന്നു. കഥയുടെ പിന്നിലും ബിജുസോപാനം തന്നെ. ഉപ്പുംമുളകിലെയും താരങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവാഗതനായ ജയൻ വി കുറുപ്പാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് ബ്ലൂംസ് ഇന്റർനാഷണലിന്റെ ബാനറിൽ അമേരിക്കൻ മലയാളിയും ബിൽഡറുമായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണനാണ്. ഉപ്പും മുളക് സീരിയൽ , കപ്പേള ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ സുരേഷ് ബാബു എന്ന കണ്ണനാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്.

നൗഷാദ് ഷെറീഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊജക്ട് ഹെഡ്-റഷീദ് മസ്താൻ,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്. കോവിഡ് നിയന്ത്രണങ്ങൾ മാറുന്നതനുസരിച്ച് എറണാകുളം,പട്ടാമ്പി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.