ഏത്തക്കായ ,വെളിച്ചെണ്ണ വില താഴ്‌ന്നെങ്കിലും താഴാതെ ഉപ്പേരി വില: വെളിച്ചെണ്ണയിൽ തയാറാക്കിയതെന്നു പറയുന്ന ഉപ്പേരിയുണ്ടാക്കുന്നത് പാമോയിലിൽ: ഓണത്തിന് സ്വന്തം ഉപ്പേരിയുണ്ടാക്കാൻ വീട്ടുകാർ

Spread the love

കോട്ടയം: വെളിച്ചെണ്ണ വില താഴ്‌ന്നെങ്കിലും താഴാതെ ഉപ്പേരി വില. വെളിച്ചെണ്ണയില്‍ വറുത്തത്‌ എന്ന പേരില്‍ വില്‍ക്കുന്ന ഉപ്പേരിക്ക്‌ ഈടാക്കുന്നത്‌ 460 – 600 രൂപ വരെ, ശര്‍ക്കരവരട്ടിക്കും സമാനമാണ്‌ നിരക്ക്‌.

വെളിച്ചെണ്ണ വില റെക്കോഡ്‌ കുറിച്ചതോടെ കഴിഞ്ഞ ഓണത്തിനെക്കാള്‍ ഉപ്പേരിക്കും ശര്‍ക്കരവരട്ടിക്കും വില കൂട്ടുകയായിരുന്നു. എന്നാല്‍, കായ വില കുറഞ്ഞില്ലേ, എത്രയിടങ്ങളില്‍ ഉപ്പേരി വെളിച്ചെണ്ണയില്‍ വറുക്കുന്നു എന്നുള്ള ചോദ്യങ്ങള്‍ക്കു വ്യക്‌തമായ ഉത്തരമില്ല.

എണ്ണയ്‌ക്കും ഉപ്പേരിക്കും വില കൂടിയതിന്റെ നേട്ടം കച്ചവടക്കാര്‍ക്കു മാത്രമാണെന്നു കര്‍ഷകര്‍ പറയുന്നു.
അധ്വാനിച്ചും പണം മുടക്കിയും ഓണവിപണി ലക്ഷ്യമിട്ട്‌ വാഴ നട്ട കര്‍ഷകര്‍ക്ക്‌ ഇക്കൊല്ലം ഒരു നേട്ടവുമില്ല. കഴിഞ്ഞ വര്‍ഷം ഓണത്തിന്‌ ഏത്തക്കുല വില 70 രൂപയ്‌ക്ക് മുകളിലെത്തിയിരുന്നു. ഇക്കൊല്ലം പച്ച ഏത്തയ്‌ക്കാ വില 42 രൂപ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലയിടങ്ങളില്‍ 35 രൂപയ്‌ക്കു പോലും വില്‍ക്കുന്നു. വാഴക്കുലയ്‌ക്ക് വലിപ്പവും തൂക്കവും ഇക്കൊല്ലം കുറവാണെന്ന്‌ കര്‍ഷകര്‍ പറയുന്നു. സ്വന്തം അടുക്കളയില്‍ വറുത്തു കോരുന്നതെന്നു പറഞ്ഞു പലയിടങ്ങളിലും വില്‍ക്കുന്നത്‌ പാലക്കാട്‌, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നു വലിയ തോതില്‍ വില കുറഞ്ഞ ഉപ്പേരിയെത്തിച്ചാണ്‌.

സൂര്യകാന്തി, പാം ഓയില്‍ എന്നിവയില്‍ ഉപ്പേരി തയാറാക്കിയശേഷം വെളിച്ചെണ്ണയില്‍ വറുത്തതാണെന്ന വ്യാജേന വിറ്റ്‌ ലാഭമുണ്ടാക്കുന്നവരും കുറവല്ല. നേന്ത്രനെ മാറ്റി കറിക്കായ വറുത്തു കോരി വില്‍ക്കുന്നരും ഏറെ.കുതിച്ചതോടെ, ഇത്തവണ ഭൂരിഭാഗമാളുകളും ഉപ്പേരി വീടുകളില്‍ തന്നെ വറുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. കായ വില കുറഞ്ഞത്‌ അനുകൂല ഘടകമായി ഇവര്‍ പറയുന്നു.

പച്ചക്കറി കടകളിലും ഓണം മാര്‍ക്കറ്റുകളിലും ഇത്തവണ പച്ചക്കായ വില്‍പ്പന കുതിച്ചിട്ടുണ്ട്‌്. അല്‍പ്പം ബുദ്ധിമുട്ടിയാലും രുചിയുള്ള മായമില്ലാത്ത ഉപ്പേരി കഴിക്കാമെന്ന ചിന്തയും ഉപ്പേരി വറുക്കാന്‍ പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്‌.