
കോട്ടയം : മണിക്കൂറുകള്‍ക്കൊണ്ട് വളമിടും, മിനിറ്റുകള്‍ കൊണ്ട് വിതയ്ക്കും. ഒരു തൊഴിലാളി മതി, അപ്പർകുട്ടനാടൻ പാടങ്ങളില്‍ ഡ്രോണുകള്‍ തരംഗമാകുകയാണ്.
തൊഴിലാളികളുടെ കുറവും, സമയലാഭവുമാണ് കർഷകരെ ഡ്രോണിലേക്ക് അടുപ്പിക്കുന്നത്. നെല്‍ക്കൃഷിക്ക് ഇടാനുള്ള ഫാക്ടംഫോസും യൂറിയയും പൊട്ടാഷും കൂട്ടിക്കലർത്താൻ മാത്രം തൊഴിലാളി മതി. ബാക്കിയുള്ള ജോലി ഡ്രോണ്‍ ചെയ്യും.
കഴിഞ്ഞ ദിവസം ചീപ്പുങ്കല്‍ മാലിക്കായല്‍ പാടശേഖരത്തെ 65 ഏക്കറിലെ വളമിടീല് പൂർത്തിയാക്കാൻ ഏഴ് മണിക്കൂറാണ് വേണ്ടി വന്നത്. തൊഴിലാകളെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപയോഗിച്ചാണേല് അഞ്ചുദിവസം വരെ വേണ്ടിവരും. നെല്‍ക്കൃഷിയില്‍ യന്ത്രവത്ക്കരണമായതോടെ കൃഷിയോട് താത്പര്യം കൂടി ഈ മേഖലയിലേയ്ക്ക് ചെറുപ്പക്കാരടക്കം കൂടുതല്‍ പേർ കടന്നുവരുന്നുണ്ട്.
50 കിലോ വരെ
50 കിലോഭാരം വരെയുള്ള ഡ്രോണുകളാണ് ഇപ്പോള്‍ അപ്പർകുട്ടനാടൻ പാടങ്ങളില്‍ ഉപയോഗിക്കുന്നത്. വിത്തു വിതയ്ക്കാനും വളം തളിക്കാനും വിളകളുടെ വളർച്ച നിരീക്ഷിക്കാനും ഡ്രോണുകളുണ്ട്. ഡ്രോണ്‍ പറത്താൻ പ്രത്യേകം പരിശീലനവും നല്‍കുന്നുണ്ട്.
ചെളിനിറഞ്ഞ പാടത്തും വിത എളുപ്പം
ശാരീരിക അദ്ധ്വാനം കുറയ്ക്കാം കൃഷി മെച്ചപ്പെടുത്താം
ഒരു ഏക്കറില്‍ വിത്ത് വിതയ്ക്കുമ്ബോള്‍ 10 കിലോ വരെ ലാഭം
കൈവിതയേക്കാള് കാര്യക്ഷമം, കൂടുതല്‍ വിളവ്
നെല്ച്ചെടികളിലേയ്ക്ക് വളം കൃത്യമായി എത്തുന്നു