play-sharp-fill
ഉപ്പളയിൽ വന്‍ മയക്കുമരുന്നു വേട്ട : വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

ഉപ്പളയിൽ വന്‍ മയക്കുമരുന്നു വേട്ട : വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

കാസര്‍ഗോഡ് : ഉപ്പളയിൽ വന്‍ മയക്കുമരുന്നു വേട്ട. എം ഡി എം എ ഉള്‍പ്പെടെ ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ വീട്ടില്‍ നിന്നും കണ്ടെടുത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട ഉപ്പള പത്വാടി കൊണ്ടാവൂരിലെ അസ്‌കര്‍ അലിയെ (31) പൊലീസ് അറസ്റ്റ് ചെയ്തു.

3.409 കിലോ ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. കൂടാതെ ഗ്രീന്‍ ഗഞ്ച: 640 ഗ്രാം, കോക്കെയ്ന്‍: 96.96 ഗ്രാം, കാപ്സ്യൂളുകള്‍ 30 എണ്ണം എന്നിവയും പിടികൂടി.


കൂടുതല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ തല്‍ക്കാലം വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധ്യമല്ലെന്നും പൊലിസ് മേധാവി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്‌കര്‍ അലിയുടെ വീട്ടില്‍ മയക്കുമരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ബേക്കല്‍ ഡിവൈഎസ്പി വിവി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.