
ഇന്ന് നമ്മൾ വേഗതയിലും സുതാര്യതയോടെയും ചെയ്യുന്ന നിരവധി കാര്യങ്ങൾ ഇൻറർനെറ്റ് ഇല്ലായിരുന്നെങ്കിൽ വളരെ ബുദ്ധിമുട്ടായേനേ.
ബാങ്കുകളിലും എ.ടി.എമ്മുകളിലും പോകാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് വീട്ടിൽ ഇരുന്ന് തന്നെ പണമിടപാട് നടത്തുന്നത് ഇതിന് ഉദാഹരണമാണ്.
ഇത്തരത്തിലുള്ള സാങ്കേതിക സേവനങ്ങളില്ലായിരുന്നെങ്കിൽ നാം അനാവശ്യ സമയം ചിലവഴിക്കേണ്ടി വരും, കൂടാതെ ഇതേ ചുറ്റിപ്പറ്റി നിൽക്കുന്ന പ്രശ്നങ്ങളും നേരിടേണ്ടിവരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഇന്റർനെറ്റ് വേഗത കുറയുകയോ ഡാറ്റാപ്ലാൻ അവസാനിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഇനി എന്ത് ചെയ്യുമെന്നോർത്ത് ആശങ്കപ്പെടേണ്ട. ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി മുതൽ പണമിടപാട് നടത്താൻ കഴിയുന്ന സംവിധാനം നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒരുക്കിയിരിക്കുകയാണ്.
ഓഫ്‌ലൈൻ പണം ഇടപാടുകൾ എങ്ങനെ നടത്താം:
1. യു.പി.ഐ പ്രവർത്തിക്കുന്ന മൊബൈല്‍ നമ്ബറില്‍ നിന്ന് *99# ലേക്ക് വിളിക്കുക.
2. നിങ്ങളുടെ ഭാഷ തെരഞ്ഞെടുക്കുക — ഇംഗ്ലീഷുൾപ്പെടെ 13 ഭാഷകള്‍ ലഭ്യമാണ്.
3. തുടര്‍ന്ന്, നിങ്ങളുടെ ബാങ്കിന്റെ ഐ.എഫ്.എസ്.സി കോഡ് നല്‍കണം.
4. പിന്നീട്, നിങ്ങളുടെ മൊബൈല്‍ നമ്പറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്ക്രീനിൽ കാണിക്കും. അവയില്‍ നിന്നു ഇടപാടുകൾക്കായി ഉപയോഗിക്കാനാഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക.
5. ഡെബിറ്റ് കാര്‍ഡിന്റെ അവസാന ആറു അക്കങ്ങളും കാർഡിന്റെ കാലാവധി നല്‍കി തിരിച്ചറിയൽ പ്രക്രിയ പൂര്‍ത്തിയാക്കുക.
6. തുടർന്ന്, അവസാനമായി നിങ്ങളുടെ യു.പി.ഐ പിൻ നമ്പർ നൽകുക.
ഇതിലൂടെ പണമിടപാടുകൾക്ക് പുറമെ അക്കൗണ്ടിലെ ബാലന്‍സ് തുകയും പരിശോധിക്കാവുന്നതാണ്. ഇടപാടുകൾ കഴിഞ്ഞാൽ, വീണ്ടും *99# ഡയൽ ചെയ്ത് സേവനം അവസാനിപ്പിക്കണമെന്നും ശ്രദ്ധിക്കുക.