പുതിയ അപ്‌ഡേഷനുകളുമായി വാട്സാപ്പ്
സ്വന്തം ലേഖകൻ
കൊച്ചി : വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പിൽ പുതിയ അപ്‌ഡേറ്റ് എത്തി. എന്നാൽ, ഐഫോൺ ഐഓഎസ് ബീറ്റാ പതിപ്പിലാണ് പുതിയ അപ്‌ഡേറ്റ് എത്തിയത്. സ്പ്ലാഷ് സ്‌ക്രീൻ, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്‌ഡേറ്റ്, പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്, ഡാർക്ക് മോഡ് എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
സ്പ്ലാഷ് സ്‌ക്രീൻ, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്‌ഡേറ്റ്, പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്, ഡാർക്ക് മോഡ് എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഈ അപ്‌ഡേറ്റുകൾ ബീറ്റാ ടെസ്റ്റ് അംഗങ്ങൾക്ക് മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. വാട്‌സാപ്പിന്റെ 2.19.110 പതിപ്പിലാണ് പുതിയ ഫീച്ചറുകൾ ഉള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാട്സാപ്പ് തുറക്കുമ്‌ബോഴെല്ലാം അതിന്റെ ലോഗോ തെളിയുന്ന ഫീച്ചറാണ് സ്പ്ലാഷ് സ്‌ക്രീൻ. ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലും ഈ സ്പ്ലാഷ് സ്‌ക്രീൻ എത്തിയിട്ടുണ്ട്. ലോഗോ കാണിച്ചതിനുശേഷമാണ് ചാറ്റ് വിൻഡോയിലേക്ക് കടക്കുക. നിശബ്ദമാക്കിയ ചാറ്റുകൾ സ്റ്റാറ്റസ് സ്‌ക്രീനിൽ നിന്നും മറച്ചുവെക്കുന്ന ഫീച്ചറാണ് ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്‌ഡേറ്റ്.
ഏറെ നേരം വാട്‌സ് ആപ്പിൽ ചാറ്റിങ്ങിനായി നിൽക്കുന്നവർക്ക് വളരെ ഉപകാരമാണ് ഡാർക്ക് മോഡ്. രാത്രി ഉപയോഗത്തിന് ഉപകാരപ്രദവും, ഒപ്പം ബാറ്ററി ലാഭിക്കാനും ഡാർക്ക് മോഡ് സഹായകരമാണ്. പരീക്ഷണാർത്ഥം ചില ബീറ്റ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാണ്.