
പാലാ: പാലാ വീണ്ടും ജൂബിലി തിരുനാള്‍ ആഘോഷത്തിന്‍റെ മൂഡിലാണ്. സാധാരണ ഡിസംബര്‍ 1 ന് കൊടികയറി 8ന് വലിയപെരുന്നാളോടെയാണ് പാലായിലെ അമലോത്ഭവജൂബിലി തിരുന്നാള്‍ നടക്കുന്നത്. എന്നാൽ ഇപ്പോഴിതാ പാലാക്കാരുടെ സ്വന്തം ജൂബിലി തിരുനാൾ സിനിമയ്ക്കായ് വീണ്ടും പുനരാവിഷ്‌കരിച്ചിരികുകയാണ്.
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഗോകുലം ഫിലിംസിന്റെ ‘ഒറ്റക്കൊമ്പന്‍’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗാണ് കഴിഞ്ഞ മൂന്നു ദിവസമായി പാലായില്‍ നടന്നുവരുന്നത്. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ വരെയാണ് ഷൂട്ട്. വാദ്യോപകരണങ്ങളുടെയും കരിമരുന്നിന്‍റെയും അകമ്ബടിയോടെയുള്ള രാത്രി പ്രദക്ഷിണമാണ് രണ്ടു ദിവസമായി ചിത്രീകരിച്ചത്.
ജൂബിലി തിരുനാളിന്റെ പട്ടണപ്രദക്ഷിണം പുനരാവിഷ്കരിച്ച തരത്തിലാണ് സിനിമയുടെ സെറ്റ് ഒരുക്കിയിരുന്നത് ഷൂട്ടിംഗ് കാണാനായി കഴിഞ്ഞ രണ്ടു രാത്രി പാലായില്‍ വന്‍ ജനസഞ്ചയമാണ് എത്തിയത്. വെള്ളിത്തോരണങ്ങളാല്‍ പാലാ നഗരം വീണ്ടും മേലാപ്പണിഞ്ഞിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേഡിയം ജംഗ്ഷനില്‍നിന്ന് ജൂബിലി പന്തലിലേക്കുള്ള പ്രദക്ഷിണ ദൃശ്യങ്ങളാണ് ഷൂട്ടിംഗിന്‍റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള ആയിരത്തോളം ജൂണിയര്‍ ആര്‍ട്ടി സ്റ്റുകളാണ് മുത്തുക്കുടകളുമേന്തി പ്രദക്ഷിണത്തില്‍ വേഷമിട്ടത്. ഷൂട്ടിങ് കാണാൻ എത്തിയ ജനക്കൂട്ടം റോഡിന്റെ ഇരുവശത്തായി അകമ്പടിയായി നിറഞ്ഞതോടെ, അവരും സിനിമയുടെ ഭഗമായി.
ജൂബിലി തിരുനാളിനോടനുബന്ധിച്ച് നടത്തിവരാറുള്ള ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും സുരേഷ് ഗോപി അഭിനയിക്കുന്ന രംഗങ്ങളും അടുത്ത ദിവസങ്ങളില്‍ ഷൂട്ട് ചെയ്യും.
പാലായിലുള്ള ദിനങ്ങളിലെല്ലാം പതിവായി പുലര്‍ച്ചെ കുരിശുപള്ളി മാതാവിന്‍റെ അടുത്തെത്തി തിരികത്തിച്ചു പ്രാര്‍ഥിച്ച് ജീവിതചര്യ ആരംഭിക്കുന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ വേഷമിടുന്നത്. സുരേഷ് ഗോപിയെ കൂടാതെ ഇന്ദ്രജിത്ത്, ലാല്‍, ജോണി ആന്‍റണി, ലാലു അലക്‌സ് അടക്കമുള്ള വമ്ബന്‍ താരനിരയും സിനിമയിലുണ്ട്.