പനമ്പിള്ളി നഗറിൽ ചായ കുടിച്ച് സെയ്‌ഫ് അലിഖാനും അക്ഷയ് കുമാറും! പ്രിയദർശൻ്റെ ഹിന്ദി ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി

Spread the love

ഇന്ത്യൻ സിനിമാലോകത്തെ തന്നെ ശ്രദ്ധേയ സംവിധായകൻ മലയാളത്തിന്‍റെ സ്വന്തം പ്രിയദർശന്‍റെ ‘ഒപ്പം’ സിനിമയുടെ ഹിന്ദി റീമേക്കിന് കൊച്ചിയിൽ തുടക്കം. പ്രിയദർ‌ശൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പനമ്പിള്ളി നഗറിലെ ഒരു ടീ ഷോപ്പിന് മുമ്ബില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കുന്ന സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ചേർന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയദർശൻ സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രത്തെ കുറിച്ച്‌ അറിയിച്ചിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ്, തേസ്പിയൻ ഫിലിംസ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന് ‘ഹയ്‍വാൻ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒപ്പം സിനിമയുടെ റീമേക്ക് ആണ് ഈ ചിത്രം എന്നാണ് സൂചന.

ഒട്ടേറെ സിനിമകളില്‍ ഒരുമിച്ച്‌ അഭിനയിച്ചിട്ടുള്ള സെയ്ഫും അക്ഷയ് കുമാറും നീണ്ട 17 വർഷങ്ങള്‍ക്ക് ശേഷമാണ് ഒരുമിച്ച്‌ വീണ്ടുമെത്തുന്നത്. ‘തഷാൻ’ ആണ് ഇരുവരും ഒരുമിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. സാബു സിറിലാണ് ഹയ്‍വാന്‍റെ പ്രൊഡക്ഷൻ ഡിസൈനർ, ദിവാകർ മണിയാണ് ഛായാഗ്രാഹകൻ, എം.എസ് അയ്യപ്പൻ നായരാണ് എഡിറ്റർ, അരോമ മോഹനാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.കൊച്ചിയില്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന് ഇനി വാഗമണ്‍, ഊട്ടി, ബോംബെ എന്നിവിടങ്ങളാണ് അടുത്ത ലൊക്കേഷനുകള്‍. ‘ഭൂത് ബംഗ്ല’യ്ക്ക് ശേഷമാണ് പ്രിയദർശൻ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിലേക്ക് കടന്നിരിക്കുന്നത്. ‘ഭൂത് ബംഗ്ല’ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ‘അപ്പാത്ത’യാണ് പ്രിയദർശന്‍റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.