
മമ്മൂട്ടിയും സംവിധായകൻ ആനന്ദ് ഏകര്‍ഷി ഒന്നിക്കുന്നു ; ജൂലൈ ആദ്യ വാരത്തോടെ ചിത്രീകരണം ആരംഭിക്കും
മൂന്ന് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ‘ആട്ടം’ സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷിയും മമ്മൂട്ടിയും ഒന്നിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനു ശേഷമായിരിക്കും മമ്മൂട്ടി-ആനന്ദ് ഏകര്‍ഷി ചിത്രം ആരംഭിക്കുക.
ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യത്തിലോ ചിത്രീകരണം ആരംഭിക്കാൻ സാധ്യതയുണ്ട്. ആട്ടം പോലെ ഒരു ഓഫ് ബീറ്റ് ചിത്രം തന്നെയായിരിക്കും ഇതെന്നും അഭ്യൂഹങ്ങളുണ്ട്.
‘ആട്ടം’ കണ്ടശേഷം സിനിമയുടെ സംവിധായകനെയും അഭിനേതാക്കളെയും മമ്മൂട്ടി കൊച്ചിയിലെ വീട്ടിലേക്ക് ക്ഷണിക്കുകയും സംവിധായകനായ ആനന്ദ് ഏകര്‍ഷിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇരുവരും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0