video
play-sharp-fill

സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം: 17 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു: യുഡിഎഫിന് 13: ബിജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല

സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം: 17 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു: യുഡിഎഫിന് 13: ബിജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം.

17 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു.

13 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി.ബിജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫലം പുറത്ത് വന്ന വാര്‍ഡുകളില്‍ 15 ഇടങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.വയനാട്

ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.

നേരത്തെ എതിരില്ലാതെ ജയിച്ച രണ്ട് വാര്‍ഡുകള്‍ കൂടിയാകുമ്പോള്‍ 30 ല്‍ 17 എണ്ണവും എല്‍ഡിഎഫ് സ്വന്തമാക്കി.ഒരു സീറ്റ് വീതം എസ്ഡിപിഐയും സ്വതന്ത്രനും വിജയിച്ചു.

ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.