video

00:00

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് തിരുവനന്തപുരത്ത്..! ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും, മുഖ്യമന്ത്രി വിരുന്നൊരുക്കും; നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം ചെയ്യും

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് തിരുവനന്തപുരത്ത്..! ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും, മുഖ്യമന്ത്രി വിരുന്നൊരുക്കും; നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് തിരുവനന്തപുരത്തെത്തും. പത്നി സുദേഷ് ധൻകറും ഒപ്പമുണ്ടാകും. രണ്ടുദിവസത്തെ കേരളസന്ദർശനത്തിനായാണ് ഉപരാഷ്ട്രപതി എത്തുന്നത്.

4.40-ന് വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം അഞ്ചുമണിക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും.അവിടെനിന്നു രാജ്ഭവനിലേക്കു പുറപ്പെടുന്ന ഉപരാഷ്ട്രപതി രാത്രി അവിടെ തങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22നു രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും. 10.30ന് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം ചെയ്യും.

12-ന് കണ്ണൂരിലേക്കു പോകുന്ന അദ്ദേഹം തന്റെ അധ്യാപികയായിരുന്ന കണ്ണൂർ താഴെ ചമ്പാടുള്ള രത്നാ നായരെ സന്ദർശിക്കും. ശേഷം, ഏഴിമല നാവിക അക്കാദമിയും സന്ദർശിക്കും.