video
play-sharp-fill

യുപിയില്‍ ശ്വാസം കിട്ടാതെ മനുഷ്യര്‍ മരിച്ച് വീഴുന്നതിനിടയിലും ഗോ സംരക്ഷണവുമായി യോഗി; പശുക്കള്‍ക്ക് എല്ലാ ജില്ലയിലും ഹെല്‍പ് ഡെസ്‌ക്; തെര്‍മല്‍ സ്‌കാനറുകള്‍, ഓക്സിമീറ്ററുകള്‍ അടക്കമുള്ള മെഡിക്കല്‍ സജ്ജീകരണങ്ങളും ഗോശാലകളില്‍ ഒരുക്കി

യുപിയില്‍ ശ്വാസം കിട്ടാതെ മനുഷ്യര്‍ മരിച്ച് വീഴുന്നതിനിടയിലും ഗോ സംരക്ഷണവുമായി യോഗി; പശുക്കള്‍ക്ക് എല്ലാ ജില്ലയിലും ഹെല്‍പ് ഡെസ്‌ക്; തെര്‍മല്‍ സ്‌കാനറുകള്‍, ഓക്സിമീറ്ററുകള്‍ അടക്കമുള്ള മെഡിക്കല്‍ സജ്ജീകരണങ്ങളും ഗോശാലകളില്‍ ഒരുക്കി

Spread the love

സ്വന്തം ലേഖകന്‍

ലഖ്‌നൗ: കോവിഡ് പടര്‍ന്നുപിടിക്കുന്നതിനിടയിലും പശു സംരക്ഷണം ഉറപ്പാക്കി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കള്‍ക്കായുള്ള തെര്‍മല്‍ സ്‌കാനറുകള്‍, ഓക്സിമീറ്ററുകള്‍ അടക്കമുള്ള മുഴുവന്‍ മെഡിക്കല്‍ സജ്ജീകരണങ്ങളും ഗോശാലകളില്‍ ഒരുക്കും.

എല്ലാ ജില്ലയിലും പശുക്കള്‍ക്കായി ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് ഉത്തര്‍പ്രദേശ് പുറത്തിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാനില്ലാതെ രോഗികള്‍ അലയുന്ന സ്ഥിതിവിശേഷമാണ്. ആശുപത്രിയിലെ ഒരു കിടക്കക്കായി 50 രോഗികള്‍ വരെ ക്യൂ നില്‍ക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

ഗ്രാമങ്ങളിലും നഗരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി ഗോശാലകളുടെ എണ്ണം കൂട്ടാനും തീരുമാനമായി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,268 ഗോ സംരക്ഷണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തുള്ള 5,73,417 പശുക്കളെ ഇതില്‍ സുരക്ഷിതമായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. 4,64,311 പശുക്കളെ 4,529 താല്‍ക്കാലിക അഭയ കേന്ദ്രങ്ങളില്‍ സംരക്ഷിക്കുന്നുണ്ട്.

 

Tags :