യുപിയിൽ യുവാവിന് ക്രൂര മർദ്ദനം: ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു, തല മുണ്ഡനം ചെയ്യിച്ചു ഗ്രാമത്തിലൂടെ പ്രദക്ഷിണം

Spread the love

 

ഉത്തർപ്രദേശ്: യു.പി യില്‍ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിന് ക്രൂര മർദനം. പൊതു മധ്യത്തിൽ യുവാവിനെ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദിക്കുകയായിരുന്നു. പാദരി ഗ്രാമത്തിലെ ബാബ കബുതാര എന്നയാള്‍ക്കാണ് മർദനമേല്‍ക്കേണ്ടി വന്നത്.

video
play-sharp-fill

 

കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ഒരുക്കുന്നതിനും ചാണകം വാരുന്നതിനും വിസമ്മതിച്ചതോടെയാണ് ഇയാളെ മർദിച്ചത്. ഇയാളുടെ കൈയും കാലും ബന്ധിച്ച്‌ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി വായില്‍ വെള്ളം നിറച്ച്‌ മർദിച്ചു. തുടർന്ന് ഇയാളുടെ തല മൊട്ടയടിച്ച്‌ ഗ്രാമത്തില്‍ പ്രദിക്ഷിണം ചെയ്യിക്കുകയും ചെയ്തു.

 

കൃഷിയിടത്തില്‍ കടല പറിക്കുന്നതിനിടെ നാല് പേരെത്തി കബുതാരയെ കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group