video
play-sharp-fill

മലപ്പുറത്തെ കോട്ടപ്പടി മൈതാനത്ത് യുപിയെ അട്ടിമറിച്ച് കേരള പൊലീസ്

മലപ്പുറത്തെ കോട്ടപ്പടി മൈതാനത്ത് യുപിയെ അട്ടിമറിച്ച് കേരള പൊലീസ്

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

മലപ്പുറം: രാജ്യത്തെ എല്ലാ സംസ്ഥാന പൊലീസിനെയും റെയിൽവേയും പാരാമിലട്ടറി സേനയും അണിനിരന്ന ഫുട്‌ബോൾ മത്സരത്തിൽ യുപിയെ പരാജയപ്പെടുത്തി കേരളം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുപി പൊലീസിനെ പരാജയപ്പെടുത്തിയത്. എല്ലാ സംസ്ഥാനത്തു നിന്നുള്ള പൊലീസ് സേനയും, റെയിവേയും, പാരാമിലട്ടറി സേനകളായ ബി.എസ്.എഫും, സിആർ.പിഎഫും, അസം റൈഫിൾസും, ഐടിബിപിയും അടക്കം നാൽപ്പതിലേറെ സേനകളാണ് മത്സരത്തിൽ അണിനിരന്നത്. ആദ്യ മത്സരത്തിൽ സിക്കിമിനൈ കേരളം തോൽപ്പിച്ചിരുന്നു. മലപ്പുറം കോട്ടപ്പടി മൈതാനത്താണ് മത്സരങ്ങൾ നടക്കുന്നത്.