play-sharp-fill
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് നടത്തിയെന്ന് പോലീസ് ; സ്വയരക്ഷയ്ക്ക് വേണ്ടി കോൺസ്റ്റബിൾ മൊഹിത് കുമാർ വെടിവെക്കുകയായിരുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് നടത്തിയെന്ന് പോലീസ് ; സ്വയരക്ഷയ്ക്ക് വേണ്ടി കോൺസ്റ്റബിൾ മൊഹിത് കുമാർ വെടിവെക്കുകയായിരുന്നു

 

സ്വന്തം ലേഖകൻ

ലഖ്നൗ: ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് നടത്തിയെന്ന് പോലീസ് വെളിപ്പെടുത്തൽ. ബിജ്നോറിൽ മൊഹമ്മദ് സുലൈമാൻ മരിച്ചത് പോലീസിന്റെ വെടിയേറ്റാണ്. സ്വയരക്ഷയ്ക്ക് വേണ്ടി കോൺസ്റ്റബിൾ മൊഹിത് കുമാർ വെടിവെക്കുകയായിരുന്നു. മൊഹിത് കുമാർ വെടിയേറ്റ് ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.


പ്രതിഷേധത്തിനിടെ ഉത്തർപ്രദേശിൽ നിന്നും 15 പേരാണ് മരിച്ചത്. ഇതിൽ ഭൂരിഭാഗവും വെടിയേറ്റാണ് മരിച്ചത്. എന്നാൽ സമരക്കാർക്കെതിരെ വെടിയുതിർത്തിട്ടില്ല എന്നായിരുന്നു ഇതുവരെ ഉത്തർപ്രദേശ് പോലീസ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജ്നോറിൽ മാത്രം രണ്ടു പേരാണ് മരിച്ചത്. അതിലൊരാളുടെ മരണം സംഭവിച്ചത് വെടിയേറ്റാണെന്നാണ് ഇപ്പോൾ പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിഷേധത്തിനിടെ പോലീസ് കോൺസ്റ്റബിളിന്റെ തോക്ക് പ്രതിഷേധക്കാർ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് പോലീസിന് നേരെ വെടിവച്ചു. അപ്പോൾ സ്വയരക്ഷക്കു വേണ്ടി പോലീസ് തിരിച്ച് വെടിവെക്കുകയായിരുന്നെന്നാണ് ബിജ്നോർ പോലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറയുന്നത്.