യുപി ബറേലിയിലെ സംഘ‌ർഷം: പിടിയിലായവരുടെ എണ്ണം 50 ആയി; കുറ്റക്കാർക്കുനേരെ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്

Spread the love

ദില്ലി: ‘ഐ ലവ് മുഹമ്മദ്’ കാമ്പയിനിനെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പൊലീസ് ഇ ത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവി തൗഖീർ റാസയടക്കം 50 പേരെ യുപി ബറേലിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാർക്ക് നേരെ പ്രതിഷേധക്കാർ വെടിയുതിർത്തെന്നും, 10 പൊലീസുകാർക്ക് പരിക്കേറ്റെന്നും ഡിഐജി അറിയിച്ചു. കുറ്റക്കാർക്കുനേരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു.

പ്രവാചകനെ അധിക്ഷേപിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നുവെന്നാരോപിച്ച് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വിശ്വാസികളോട് സം​ഘടിക്കാൻ ബറേലിയിലെ ഇത്തിഹാദ് ഇ മില്ലത്ത് കൗൺസിൽ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായതെന്നാണ് യുപി പോലീസ് പറയുന്നത്. പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടും ആളുകൾ സംഘടിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ വെടിയുതിർത്തെന്നും, കല്ലും ചെരിപ്പും എറിഞ്ഞെന്നും തുടർന്നാണ് നടപടി തുടങ്ങിയതെന്നും പോലീസ് പറയുന്നു.

സംഘർഷം മുൻകൂട്ടിയുള്ള ​ഗൂഢാലോചനയാണെന്ന് പോലീസ്

ഇത്തിഹാദ് ഇ മില്ലത്ത് കൗൺസിൽ നേതാവ് മൗലാന തൗഖീർ റാസ ഖാനടക്കം സംഘർഷവുമായി ബന്ധപ്പെട്ട് അൻപത് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. സംഘർഷം മുൻകൂട്ടിയുള്ള ​ഗൂഢാലോചനയാണെന്നും പോലീസ് പറയുന്നു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറയുന്നത്. ആരാണ് അധികാരത്തിലുള്ളതെന്ന് ചിലർ മറന്നുപോകുന്നുവെന്നും, ഇവർക്കെതിരെ ഇനിയൊരു കലാപമുണ്ടാക്കാൻ അടുത്ത തലമുറപോലും ആലോചിക്കാൻ ഭയക്കുന്ന രീതിയിലുള്ള നടപടിയുണ്ടാകുമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പോലീസ് ലാത്തിച്ചാർജിനെ പ്രതിപക്ഷം വിമർശിച്ചു. സമാധാനം നിലനിർത്താനായിരിക്കണം സർക്കാറിന്റെ നടപടികളെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.