
കോട്ടയം: ഇലക്ഷൻ സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ വൈക്കം എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് ടി.എ പാർട്ടിയും ചേർന്ന് ഓൺലൈനായി കഞ്ചാവ് മിഠായികൾ കൈവശം വച്ച കുറ്റത്തിന് ഉത്തർ പ്രദേശിലെ നൗമുണ്ട ഗ്രാമത്തിൽ ഋഷികേശ് സിംഗ് (22/26) പേരിൽ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് എടുത്തു.
ടിഎച്ച്സി കണ്ടൻ്റ് ഉള്ള 194ഗ്രാം മിഠായികളാണ് ഇയാളിൽ നിന്നും നിന്നും കണ്ടെടുത്തിട്ടുള്ളത്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനിൽ ഇ.കെ ,അസിസ്റ്റന്റ് എക്സൈസ്സ് ഇൻസ്പെകർ (ഗ്രേഡ് )മാരായ വിനോദ്. ടി.വി,നജീബ് സിഎച്ച്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ
ശ്യാം കുമാർ. എസ്, ദീപേഷ് എ.എസ് , മഹേഷ്. പി.പി , അജയ കുമാർ. ആർ , സിവിൽ എക്സൈസ് ഓഫീസർ വിവേക് ബൈജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിനി മോൾ വി.എം എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


