ഉത്തർപ്രദേശ്:നല്ല തിരക്കേറിയ റോഡിലൂടെ ബൈക്കിൽ പോകുമ്പോൾ ഭാര്യ ഭർത്താവിനെ ചെരുപ്പുകൊണ്ട് മുഖത്തും തലയിലും അടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം.21 സെക്കൻഡ് ഉള്ള വീഡിയോയിൽ യുവതി’ഇരു കവിളിലും ചെരുപ്പ് കൊണ്ട് മാറി മാറി അടിക്കുന്നു. ഓരോ അടിക്കു ശേഷവും വാഹനം പാർക്ക് ചെയ്യുന്നതിന് നിർദ്ദേശം നൽകുന്നതും വീഡിയോയിൽ കാണാം. വീഡിയോ അല്പസമയം കൊണ്ട് തന്നെ വൈറലായി. നിരവധി പേർ യുവതിയെ വിമർശിച്ചു ചിലർ അനുകൂലിച്ചും രംഗത്തെത്തി. ചിലർ തമാശയായി ബൈക്കോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണം എന്ന് പറയുന്നത് ഇതുകൊണ്ടാണ് എന്ന് എഴുതി.