video
play-sharp-fill

അയോധ്യയ്ക്ക് പുറത്ത് മുസ്ലിം പള്ളി പണിയാൻ ഉത്തർപ്രദേശ് സർക്കാർ സ്ഥലങ്ങൾ കണ്ടെത്തി

അയോധ്യയ്ക്ക് പുറത്ത് മുസ്ലിം പള്ളി പണിയാൻ ഉത്തർപ്രദേശ് സർക്കാർ സ്ഥലങ്ങൾ കണ്ടെത്തി

Spread the love

 

സ്വന്തം ലേഖകൻ

ലക്‌നോ: അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ ഉത്തർപ്രദേശ് സർക്കാർ സ്ഥലങ്ങൾ കണ്ടെത്തി. അയോധ്യക്കു പുറത്ത് അഞ്ചിടത്താണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്. മിർസാപുർ, ഷംസുദ്ദീൻപുർ, ചന്ദ്പുർ എന്നിവിടങ്ങളിലായാണിത്. അയോധ്യയുടെ 15 കിലോമീറ്റർ ചുറ്റളവിന് പുറത്താണ് യുപി സർക്കാർ കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങൾ. ദേശീയപാതകളുടെ സമീപത്താണ് സ്ഥലങ്ങളെന്നും സർക്കാർ അറിയിച്ചു.

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന് പകരമായി പള്ളി നിർമിക്കുന്നതിന് അഞ്ച് ഏക്കർ സ്ഥലം കണ്ടെത്തി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൻറെ ഭാഗമായിട്ടാണ് ഉത്തർപ്രദേശ് സർക്കാർ സ്ഥലം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ പകരം ഭൂമി സ്വീകരിക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. പൊരുതിയത് പകരം ഭൂമിക്കുവേണ്ടിയായിരുന്നില്ല. സുന്നി വഖഫ് ബോർഡിുമേൽ കേന്ദ്രസർക്കാർ സമ്മർദം ഉണ്ടായിട്ടുണ്ടെന്നും അവർ അറിയിച്ചു.