
ഉണ്ണിയപ്പം എല്ലാവരും ഇഷ്ട്ടപെടുന്ന ഒരു പലഹാരം ആണല്ലേ? എന്നാൽ വൈകീട്ട് ചായക്ക് കിടിലൻ ഒരു ഉണ്ണിയപ്പം ഉണ്ടാക്കിയാലോ? റെഡസിപ്പി നോക്കാം
ആവശ്യമായ സാധനങ്ങൾ
അരിപ്പൊടി 2 കപ്പ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുട്ട് പൊടി 1 കപ്പ്
മൈദ 1 സ്പൂണ്‍
റവ 1 സ്പൂണ്‍
ചെറുപഴം 2 എണ്ണം
ശർക്കര 1/2 kg
ഏലയ്ക്ക 4 എണ്ണം
4 സ്പൂണ്‍ തേങ്ങാ കൊത്ത്
1 കപ്പ് എള്ള്
എണ്ണ – വറുത്തു എടുക്കാൻ ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അരിപ്പൊടി, പുട്ട് പൊടി, റവ, മൈദ ഉപ്പ്‌എന്നിവ ഒന്നിച്ച് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് പഴവും ഏലക്കയും ഒന്നിച്ച് അരച്ചതും, ശർക്കര കുറച്ചു വെള്ളത്തില്‍ പാനിയാക്കി അരച്ച് എടുത്തതും, ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് നെയ്യ് ഒരു പാനില്‍ ഒഴിച്ച് തേങ്ങാ കൊത്തും ചേർത്ത് നന്നായി വറുത്തു ഈ മാവിലേക്ക് ചേർത്ത് കൊടുക്കുക. എള്ളും ചേർത്ത് ഇളക്കി 10 മിനുട്ട് അടച്ചു വയ്ക്കുക.
ശേഷം ഉണ്ണിയപ്പ ചട്ടി വച്ചു എണ്ണ ഒഴിച്ച് അതിലേക്ക് ഓരോ തവിയില്‍ മാവ് കോരി ഒഴിക്കുക ശേഷം അടച്ച് വച്ച് തീ സിമ്മിൽ ഇട്ട് നന്നായി വേവിക്കുക. ശേഷം ഉള്ളിൽ വെന്തോ അറിയാൻ ടൂത്പിക്കോ അല്ലെങ്കിൽ ചെറിയ ഈർക്കിലോ വച്ച് കുത്തി നോക്കുക. ഒട്ടിപിടിക്കുന്നില്ലെങ്കിൽ ഉണ്ണിയപ്പം റെഡി. നല്ല ചൂടോടെ തന്നെ കഴിക്കാം.



