video
play-sharp-fill

മസിലളിയൻ ഇനി കുടവയറൻ : മേക്കോവറുമായി ഉണ്ണി മുകുന്ദൻ

മസിലളിയൻ ഇനി കുടവയറൻ : മേക്കോവറുമായി ഉണ്ണി മുകുന്ദൻ

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ മസിലൊക്കെ മാറ്റി കുടവയറനാവുകയാണ് ഇപ്പോൾ. പുതിയ ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി മുകുന്ദൻ കുടവയറൻ ആകുന്നത്. തന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്കോവർ താരം പുറത്തുവിട്ടിരിക്കുകയാണ്.

ജയകൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് പുതിയ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുക. മേപ്പടിയാൻ എന്നാണ് ഉണ്ണിയുടെ പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിനുവേണ്ടി മസിൽ ഉപേക്ഷിച്ച് പുതിയ രൂപമാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ഇതിനെക്കുറിച്ച് താരം ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പും ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നമസ്‌കാരം,

ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നു. ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തിൽ ഏറ്റിയവർക്കും, സ്വീകരിച്ചവർക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്.

ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്. ‘മേപ്പടിയാൻ’ എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങൾക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്.

എന്റെ ഓരോ വിജയങ്ങൾക്ക് പിന്നിലും നിങ്ങൾ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാൻ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടർന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തിൽ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം. ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ‘മേപ്പടിയാൻ’ എന്ന ചിത്രത്തിൽ യാതൊരു തരത്തിലുള്ള ആക്ഷൻ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകർക്കും, യുവാക്കൾക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും.

നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും പിന്തുണയും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം ഉണ്ണി മുകുന്ദൻ.