ഉറങ്ങുന്നതിനിടെ വലിയൊരു ശബ്ദം കേട്ട് പുറത്തുവന്നു നോക്കിയതാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ പിന്നീട് ഇതുവരെ അവരെ ആരും കണ്ടിട്ടില്ല… നിറക്കണ്ണുകളോടെ ഭാര്യയെയും കാത്ത് ഉണ്ണികൃഷ്ണൻ
മേപ്പാടി: ഉറങ്ങിക്കിടക്കുമ്പോള്‍ വീടിന് പുറത്ത് എന്തോ ശബ്ദം കേട്ട് ഇറങ്ങിനോക്കിയതാണ് പുഞ്ചിരിമട്ടത്തെ ഉണ്ണികൃഷ്ണന്റെ ഭാര്യ. പിന്നീട് ഇതുവരെ അവരെ ആരും കണ്ടിട്ടില്ല.
മേപ്പാടി സിഎച്ച്സിയിലേക്ക് കൊണ്ടുവരുന്ന ഓരോ മൃതദേഹങ്ങളും പരിശോധിച്ചെങ്കിലും അവള്‍ ഇല്ലെന്നാണ് ഉണ്ണികൃഷ്ണന്‍ നിറകണ്ണുകളോടെ പറയുന്നത്.
ഞാനും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നു. എന്തോ ശബ്ദം കേട്ട് അവള്‍ ഇറങ്ങി നോക്കിയതാണ്. പിന്നെ ആളെ കണ്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് വീണ്ടും ഉരുൾപൊട്ടി. വീടിന്റെ അടിയില്‍ കല്ലും മണ്ണുമൊക്കെ വന്ന് അടിഞ്ഞു. എനിക്ക് എങ്ങനെയോ ടെറസിന്റെ മുകളില്‍ കയറാന്‍ സാധിച്ചു. ആ രാത്രി മുഴുവന്‍ അവിടെ കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെയാണ് എന്താണ് മുണ്ടക്കൈയില്‍ സംഭവിച്ചതെന്ന് എനിക്ക് മനസ്സാലാകുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.
നേരം വെളുത്തതോടെ ഞാന്‍ ടെറസില്‍ നിന്നും ചാടി പുറത്തേക്ക് എത്തി. തുടർന്ന് കാട്ടില്‍ക്കൂടെ തന്നെ പത്തേക്കർ എന്ന വഴിയിലൂടെ അവിടേയുള്ള റിസോർട്ടിലേക്ക് എത്തി. നൂറോളം പേർ അവിടെയുണ്ടായിരുന്നു. ചിലരൊക്കെ പരിക്ക് പറ്റിയവരായിരുന്നു. അധികം ആളുകളും ഈ പരിസരത്ത് തന്നെ ഉള്ളവരായിരുന്നു. കുറച്ച് അന്യസംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു
അന്യസംസ്ഥാന തൊഴിലാളികള്‍ കുറച്ചൊക്കെ ഇവിടെയുണ്ട്. പരിചയമുള്ള ചിലരെയൊക്കെ ക്യാമ്പില്‍ കണ്ടു. ചിലരെ കാണാനില്ല.
എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു അവർ. എന്റെ ഭാര്യയും അവിടുത്തെ ജോലിക്കാരിയായിരുന്നു. ഞങ്ങള്‍ക്ക് രണ്ട് മക്കളാണ്. ഒരുത്തന്‍ പഠിക്കുന്നു. മൂത്തവന് ജോലിയുണ്ട്. അവർ തലേ ദിവസം തന്നെ ഇളയച്ഛന്റെ വീട്ടിലേക്ക് പോയിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേർക്കുന്നു.
അതേസമയം, തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ കഠിന പ്രായത്‌നത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആറു ജീവനുകള്‍ രക്ഷിച്ചു. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണന്‍, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കള്‍ അടങ്ങിയ കുടുംബത്തെയാണ് നിശ്ചയദാര്‍ഢ്യത്തോടെ വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്.
10 മീറ്റര്‍ കയറുകള്‍ കൂട്ടിക്കെട്ടിയതില്‍ പിടിച്ചുകയറിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരായ കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ആഷിഫ്, മുണ്ടക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജയചന്ദ്രന്‍, കല്‍പ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ അനില്‍കുമാര്‍, കല്‍പ്പറ്റ ആര്‍ ആര്‍ ടി അനൂപ് തോമസ് എന്നിവരടങ്ങിയ സംഘം കുടുംബത്തെ രക്ഷപ്പെടുത്തിയത്.
കാടിനുള്ളില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുമ്പോള്‍ ഫോറസ്റ്റ് ഓഫീസറുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു