ശബരിമലയിലെ ദ്വാരപാലകശില്‍പം ആന്ധ്രയിലും എത്തിച്ചു; പെന്തുർത്തിയില്‍ നിര്‍മിച്ച അയ്യപ്പക്ഷേത്രത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തി

Spread the love

ബംഗളൂരു: ശബരിമലയിലെ ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചു പണപ്പിരിവായിരുന്നു ലക്ഷ്യം. പെന്തുർത്തിയിൽ നിർമ്മിച്ച അയ്യപ്പക്ഷേത്രത്തിനായി ഇത് ഉപയോഗിച്ച് പണപ്പിരിവ് നടത്തി .പെന്തുർത്തിയിലെ അയ്യപ്പക്ഷേത്രം സ്ഥാപിച്ചത് 2020ലാണ് .

ശബരിമല മാതൃകയിലുള്ള ക്ഷേത്രം നിർമിച്ചത് .ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് . ക്ഷേത്രം അറിയപ്പെടുന്നത് ഉത്തര ആന്ധ്ര ശബരിമല എന്ന പേരിലാണ്.പതിനെട്ടാംപടിയും മാളികപ്പുറവും കന്നിമൂല ഗണപതിയും ഇവിടെ പുനസൃഷ്ടിച്ചു ക്ഷേത്രത്തിന് ഉത്തര ആന്ധ്ര ശബരിമല എന്ന പേര് നൽകിയതും ഉണ്ണികൃഷ്ണൻ പോറ്റിയാണ്