
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക്.
കടകംപള്ളി സുരേന്ദ്രനെതിരെ എസ്‌ഐടിക്ക് നിർണായക മൊഴി നല്‍കിയിരിക്കുകയാണ് കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി. അന്യസംസ്ഥാന സ്പോണ്‍സർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണ് എന്നാണ് പോറ്റി എസ്‌ഐടിക്ക് നല്‍കിയിരിക്കുന്ന മൊഴി.
രമേശ് റാവു, ഗോവർദ്ധൻ എന്നിവർക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിർദേശം നല്‍കി. ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്.
സ്പോണ്‍സർമാരുടെ മൊഴിയിലും മുൻ മന്ത്രിയെ പരിചയപ്പെട്ട കാര്യം പറയുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം, കടകംപള്ളിക്കെതിരായ പോറ്റിയുടെ പരാതി എസ്‌ഐറ്റിക്കോ സിറ്റി പൊലീസ് കമ്മീഷണർക്കോ കൈമാറാനാണ് ഡിജിപിയുടെ തീരുമാനം. തുണ പോർട്ടല്‍ വഴിയാണ് പോറ്റി പരാതി നല്‍കിയത്. പോറ്റിക്കെതിരായ പരാതിയും കൈമാറിയതും എസ്‌ഐറ്റിക്കാണ്.



