
തിരുവനന്തപുരം : ദ്വാരപാലക ശില്‍പത്തിന്റെ പീഠങ്ങളും സ്വര്‍ണപാളികളും മറയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റി സാമ്പത്തികനേട്ടം ഉണ്ടാക്കിയതായി സംശയം.
ജീവനക്കാരന്റെ വീട്ടില്‍ സൂക്ഷിച്ച പീഠത്തില്‍ പൂജ നടത്തുകയും അയ്യപ്പഭക്തരില്‍ നിന്ന് ഈ പൂജയുടെ മറവില്‍ പണം പിരിച്ചതായും വിജിലന്‍സിന് സൂചന ലഭിച്ചു.
പീഠം കാണാനില്ലെന്ന് പരാതി നല്‍കിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നാണ് വിജിലന്‍സ് അവ കണ്ടെടുത്തത്. ഇക്കഴിഞ്ഞ 25-ാം തീയതിയാണ് പീഠം ഉണ്ണികൃഷ്ണന്‍ വീട്ടില്‍ കൊണ്ടുവെച്ചത് എന്നാണ് സഹോദിയുടെ മൊഴി. അങ്ങനെയെങ്കില്‍ ഇത്രയുംദിവസം ഈ പീഠം എവിടെയായിരുന്നു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതായുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയില്‍നിന്ന് പീഠം തിരികെ കൊണ്ടുവന്ന ശേഷം ഉണ്ണികൃഷ്ണന്റെ ജീവനക്കാരന്റെ കോട്ടയത്തെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. വിവാദം ഉണ്ടാകുന്നതുവരെയും പീഠം അവിടെയാണ് സൂക്ഷിച്ചിരുന്നത് എന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. പീഠവുമായി ബന്ധപ്പെട്ട് അവിടെ പ്രത്യേകം പൂജകള്‍ നടന്നിരുന്നതായും സാമ്ബത്തിക ഇടപാടുകള്‍ നടന്നതായും വിവരമുണ്ട്.
ഇവിടേക്ക് അയ്യപ്പഭക്തന്മാരെ കൊണ്ടുവരികയും, ശബരിമലയുമായി ബന്ധപ്പെട്ടപൂജയാണെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയിരുന്നു എന്നുമാണ് വിജിലന്‍സിന് ലഭിച്ചിട്ടുള്ള വിവരം. ഉണ്ണികൃഷ്ണന്റെ അറിവോടെയാണ് ഈ തട്ടിപ്പുകള്‍ നടന്നിരുന്നത് എന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.