play-sharp-fill
മുഖ്യമന്ത്രിക്കും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമെതിരെ സൈനികവേഷത്തിൽ വ്യാജപ്രചരണം; കേസെടുത്തു

മുഖ്യമന്ത്രിക്കും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമെതിരെ സൈനികവേഷത്തിൽ വ്യാജപ്രചരണം; കേസെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമെതിരെ സൈനികവേഷത്തിൽ ഫേസ്ബുക്കിൽ വ്യാജ പ്രചരണവുമായി രംഗത്തെത്തിയ ഉണ്ണി എസ്.നായർക്കെതിരെ കേസെടുത്തു.പത്തനംതിട്ട കടമ്മനനിട്ട സ്വദേശിയായ ഇയാൾക്കെതിരെ ആൾമാറാട്ടം, പൊതുജനശല്യം എന്നീ കുറ്റങ്ങൾ ചുമത്തി ഐപിസി 505, 118ഡി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സൈനികവേഷത്തിൽ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പോസ്റ്റ് ചെയ്തു ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്നയാൾ സൈനികനല്ലെന്ന് വ്യക്തമാക്കി കരസേനാ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ രംഗത്തെത്തിയിരുന്നു. ഇതോടെ ഇയാൾക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഡിജിപി നിർദേശിക്കുകയായിരുന്നു.

സൈന്യത്തോട് കേരളസർക്കാരിന് വിരോധമാണെന്നും അതിനാലാണ് സൈന്യത്തെ രക്ഷാപ്രവർത്തനം ഏൽപ്പിക്കാത്തതെന്നുമായിരുന്നു ഇയാൾ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞത്. ഞായറാഴ്ച രാവിലെയാണു വിവിധ ഗ്രൂപ്പുകളിൽ ഇയാളുടെ വിഡിയോ പ്രചരിച്ചത്. സംഘപരിവാർ ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലുമാണ് കൂടുതലായും ഇയാളുടെ വീഡിയോ ഷെയർ ചെയ്തത്. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സൈന്യത്തെ ഏൽപ്പിക്കണമെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും ഒന്നും അറിയില്ലെന്നുമായിരുന്നു ഇയാളുടെ ഭാഷ്യം. സംസ്ഥാന ഭരണം നഷ്ടമാകുമെന്നു ഭയന്നാണ് പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതെന്നും പറഞ്ഞ ഇയാൾ മന്ത്രിസഭയിൽ വിവരമുള്ള ആരുമില്ലേയെന്നും ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group