play-sharp-fill
പ്രിയങ്ക സ്‌കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കി; ഉണ്ണി ജോലിക്ക് പോകാത്തതും കഞ്ചാവ് ഉപയോഗിക്കുന്നതും വീട്ടില്‍ വഴക്കുകള്‍ സൃഷ്ടിച്ചു; തൊടുപുഴയില്‍ നീന്തല്‍ അദ്ധ്യാപികയായി ജോലി ചെയ്യുമ്പോള്‍ തളിരിട്ട പ്രണയം; സ്ത്രീധനം വേണ്ടെന്ന നിബന്ധനയില്‍ വിവാഹം നടത്തിയെങ്കിലും പിന്നീട് സാമ്പത്തികം പ്രശ്‌നമായിത്തുടങ്ങി; രാജന്‍ പി ദേവിന്റെ മരുമകളുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

പ്രിയങ്ക സ്‌കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കി; ഉണ്ണി ജോലിക്ക് പോകാത്തതും കഞ്ചാവ് ഉപയോഗിക്കുന്നതും വീട്ടില്‍ വഴക്കുകള്‍ സൃഷ്ടിച്ചു; തൊടുപുഴയില്‍ നീന്തല്‍ അദ്ധ്യാപികയായി ജോലി ചെയ്യുമ്പോള്‍ തളിരിട്ട പ്രണയം; സ്ത്രീധനം വേണ്ടെന്ന നിബന്ധനയില്‍ വിവാഹം നടത്തിയെങ്കിലും പിന്നീട് സാമ്പത്തികം പ്രശ്‌നമായിത്തുടങ്ങി; രാജന്‍ പി ദേവിന്റെ മരുമകളുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം വിവാദത്തിലേക്ക്. സഹോദരിയുടെ മരണം സമ്മാനിച്ച ഷോക്കില്‍ നിന്നും സഹോദരന്‍ വിഷ്ണുവും മറ്റ് കുടുംബാംഗങ്ങളും ഇതുവരെ മുക്തരായിട്ടില്ല.

സ്‌കേറ്റിങിലും നീന്തലിലുമൊക്കെ കഴിവ് തെളിയിച്ച മിടുക്കിയായിരുന്നു പ്രിയങ്ക. തൊടുപുഴ വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നീന്തല്‍ അദ്ധ്യാപികയായിരുന്ന പ്രിയങ്ക അവിടെ വച്ചാണ് ഉണ്ണി പി ദേവിനെ പരിചയപ്പെടുന്നത്. പരിചയം പിന്നെ പ്രണയമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയിച്ച് വിവാഹം ചെയ്ത പ്രിയങ്കയും ഉണ്ണിയും ആദ്യകാലങ്ങളില്‍ വളരെ സ്നേഹത്തിലായിരുന്നുവെന്ന് പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു പറയുന്നു. എന്നാല്‍ ഉണ്ണി ജോലിക്ക് പോകാന്‍ തയ്യാറാകാത്തതും കഞ്ചാവ് ഉപയോഗവുമൊക്കെ വീട്ടില്‍ വഴക്കുകള്‍ സൃഷ്ടിച്ചു.

പ്രിയങ്കയുടെ സമ്പാദ്യങ്ങളും സ്വര്‍ണവുമൊക്കെ ഉപയോഗിച്ചായിരുന്നു ഫ്ളാറ്റിന്റെ വാടകയും മറ്റ് ചെലവുകളും നടന്നുവന്നിരുന്നത്. സമ്പാദ്യം കുറഞ്ഞുവന്നതോടെ അവര്‍ ഫ്ളാറ്റ് വിട്ട് ഒരു വീട്ടിലേയ്ക്ക് താമസം മാറ്റി. വിവാഹത്തോട് വലിയ താല്‍പര്യമില്ലാതിരുന്ന ഉണ്ണിയുടെ വീട്ടുകാരും പിണക്കങ്ങള്‍ മാറ്റിവച്ച് സഹകരിച്ചുതുടങ്ങി. എന്നാല്‍ പ്രിയങ്കയുടെ സ്വര്‍ണം മുഴുവന്‍ വിറ്റുതീര്‍ന്നതോടെ വഴക്കുകള്‍ വലിയ കലഹങ്ങളായി മാറി.

തന്നെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി അങ്കമാലി പൊലീസിനേയും ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം പ്രയങ്ക അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരന്റെ കൂടെ പ്രിയങ്ക പോന്നത്. 12-ാം തീയതി രാവിലെ ഭക്ഷണം കഴിച്ച ശേഷം പ്രിയങ്കയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നതായി സഹോദരന്‍ വിഷ്ണു പറയുന്നു.

അതിന് ശേഷം കിടക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് മുറിയ്ലേയ്ക്ക് പോയ പ്രിയങ്കയെ ഉച്ചയോടെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോണില്‍ വിളിച്ചത് ഉണ്ണിയായിരുന്നോ എന്ന കാര്യത്തില്‍ വീട്ടുകാര്‍ക്ക് സംശയം ഉണ്ട്.

പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിച്ചതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഉണ്ണി പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.