മുന്‍മാനേജരെ മര്‍ദിച്ചുവെന്ന പരാതി; കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദന്‍ കോടതിയില്‍

Spread the love

കൊച്ചി: മര്‍ദിച്ചുവെന്ന മുന്‍മാനേജരുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദന്‍.

എറണാകുളം ജില്ലാ കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായ വ്യാജ പരാതിയാണെന്ന് ഹർജിയിയില്‍ പറയുന്നു.

ആരോപണങ്ങള്‍ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധ നേട്ടങ്ങള്‍ നേടുന്നതിനും വേണ്ടിയാണ് ഈ പരാതിയെന്ന് ഉണ്ണി മുകുന്ദൻ ഹർജിയില്‍ വിശദീകരിക്കുന്നു. എറണാകുളം സെഷന്‍സ് കോടതി ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരൻ മുൻപും തന്റെ പേര് ദുരുപയോഗം ചെയ്ത് അപകീർത്തികരമായ, വ്യാജവുമായ പ്രസ്താവനകള്‍ പ്രചരിപ്പിച്ചിരുന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. നിരവധി പ്രമുഖർക്കെതിരെയും നടിമാർക്കെതിരെയും ഇയാള്‍ ഇത്തരം വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

ഇതേതുടർന്ന് പിരിച്ചുവിട്ടതിൻ്റെ പ്രതികാരമായാണ് നിലവിലെ പരാതി. പരാതിക്കാരനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദൻ ഹർജിയില്‍ പറയുന്നു