‘ജന്മദിനാശംസകള്‍ ഉണ്ണിച്ചേട്ടാ’: ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസകളുമായി അനുശ്രീ, നിങ്ങൾ നല്ല ജോഡിയാണ്, വിവാഹത്തിനായി കാത്തിരിക്കുന്നെന്ന് ആരാധകർ

Spread the love

 

കൊച്ചി: നടൻ ഉണ്ണി മുകുന്ദനും നടി അനുശ്രീയും ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ്. ഇരുവരും നല്ല ജോഡിയാണെന്നും വിവാഹം കഴിച്ചുകൂടേയെന്നും ചോദിക്കുന്നവരും ധാരാളമുണ്ട്. ഉണ്ണി മുകുന്ദനൊപ്പമുള്ള ഒരു വീഡിയോ അനുശ്രീ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ നടന്റെ പിറന്നാള്‍ ദിനത്തില്‍ അനുശ്രീയുടെ ജന്മദിനാശംസ ചർച്ചയാവുകയാണ്.

video
play-sharp-fill

 

ഉണ്ണി മുകുന്ദന്റെ 37ാം ജന്മദിനമാണിന്ന്. ‘ജന്മദിനാശംസകള്‍ ഉണ്ണിച്ചേട്ടാ, എന്നും അനുഗ്രഹീതനായി ഇരിക്കൂ’- എന്നാണ് നടനോടൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ താരം ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്.

 

നിങ്ങള്‍ കല്ല്യാണം കഴിക്കാൻ ഒരു ഗ്രാമം മുഴുവൻ കാത്തിരിക്കുകയാണ്, നിങ്ങള്‍ രണ്ടുപേരും കല്യാണം കഴിക്കണം, എന്താ ഒരു ചേർച്ച തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് കൂടുതലായും ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച്‌ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് നടന് ജന്മദിനാശംസകള്‍ നേർന്ന് പോസ്റ്റർ പങ്കുവച്ചത്.

 

ഉണ്ണി മുകുന്ദൻ, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.