video

00:00

പീഡന ശ്രമം: മൊഴിയിൽ ഉറച്ച് പെൺകുട്ടി; ഉണ്ണിമുകുന്ദൻ അറസ്റ്റിലേയ്ക്ക്

പീഡന ശ്രമം: മൊഴിയിൽ ഉറച്ച് പെൺകുട്ടി; ഉണ്ണിമുകുന്ദൻ അറസ്റ്റിലേയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വീട്ടിൽ സിനിമയുടെ കഥപറയാൻ എത്തിയ പെൺകുട്ടിയെ, കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ ഉറച്ച് പെൺകുട്ടി. ഉണ്ണിമുകുന്ദനെതിരെ പെൺകുട്ടി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റഅ കോടതിയിൽ മൊഴി നൽകിയതോടെ കേസിൽ ഉണ്ണി മുകുന്ദന്റെ അറസ്റ്റ് അല്ലാതെ പൊലീസിനു മറ്റു മാർഗങ്ങളൊന്നുമില്ലാതെയായി.
കോട്ടയം ചങ്ങനാശേരി സ്വദേശിയായ പെൺകുട്ടിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതിയും കേസുമായി നടക്കുന്നത്. 2017 ൽ ഒരു സിനിമയുടെ കഥ പറയാനായി പെൺകുട്ടി ഉണ്ണി മുകുന്ദന്റെ ഇടപ്പള്ളിയിലെ വീട്ടിലെത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഉണ്ണി മുകുന്ദൻ പെൺകുട്ടിയെ കടന്നു പിടിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഉണ്ണി മുകുന്ദനെ അറസ്റ്റ് ചെയ്യാൻ ഇതുവരെയും പൊലീസ് തയ്യാറായിട്ടില്ല. പെൺകുട്ടിയുടെ പരാതി വിശദാമായി പരിശോധിച്ച് വരികയാണെന്ന മറുപടിയാണ് പൊലീസ് ഇപ്പോഴും നൽകുന്നത്. ഈ സാഹചര്യത്തിൽ രഹസ്യമൊഴി കൂടി രേഖപ്പെടുത്തിക്കഴിയുമ്പോൾ ഉണ്ണി മുകുന്ദന്റെ അറസ്റ്റ് പൊലീസിനു രേഖപ്പെടുത്താൻ കഴിയാതെ വരും.
അതേ സമയം തന്നെ കള്ളക്കേസിൽ കുടുക്കി പണം തട്ടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിനിമാ താരം ഉണ്ണി മുകുന്ദൻ പറഞ്ഞു. തന്റെ കരിയർ നശിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് വീണ്ടും 23 ന് കോടതി പരിഗണിക്കും.