ഉന്നാവ് പീഡനക്കേസ് ; ബിജെപി നേതാവ് കുൽദീപ് സെൻഗാർ കുറ്റക്കാരെനെന്ന് കോടതി ; ശിക്ഷ വ്യാഴാഴ്ച
സ്വന്തം ലേഖിക
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാർ കുറ്റക്കാരനെന്ന് കോടതി. ഡൽഹി തീസ് ഹസാരി കോടതിയാണ് കുൽദീപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഡിസംബർ പത്തൊൻപതിന് വിധിക്കും.
കേസിൽ കൂട്ടുപ്രതിയായിരുന്ന ശശി സിങിനെ കുറ്റവിമുക്തനാക്കി. സെൻഗാർ ഉൾപ്പെടെ ഒൻപത് പ്രതികളാണ് കേസുലുള്ളത്. ജസ്റ്റിസ് ധർമേഷ് ശർമയുടെ നേതൃത്വലുള്ള ബെഞ്ചാണ് സെൻഗാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ലാണ് സെൻഗർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നത്. കേസിൽ എംഎൽഎയുടെ കൂട്ടാളി ശശി സിങിനെയും പ്രതി ചേർത്തിട്ടുണ്ട്. പെൺകുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻരെ വസതിക്ക് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം രാജ്യശ്രദ്ധയാകർഷിച്ചത്.
കേസിൽ എംഎൽഎയ്ക്കെതിരെ മൊഴി നൽകിയ പെൺകുട്ടിയെയും കുടുംബത്തെയും വാഹനാപകടത്തിൽ കൊല്ലാൻ ശ്രമിച്ച കേസിലും കുൽദീപ് സെൻഗർ പ്രതിയാണ്. ജൂലൈയിലാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയത്. ഉത്തർപ്രദേശിലെ ഉന്നാവിൽ നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണ സുപ്രീംകോടതി നിർദേശപ്രകാരമാണ് ഡൽഹിയിലേക്ക് മാറ്റിയത്.