ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു :

Spread the love

 

സ്വന്തം ലേഖകൻ
തലയോലപ്പറമ്പ്: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ്

video
play-sharp-fill

കോളേജില്‍ റൂസാ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഐടി ലാബിന്റെയും നവീകരിച്ച സെമിനാര്‍ ഹാളിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു.

റൂസാ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍ ഐഎഎസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി ബിജു, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിത, റൂസാ കോ-ഓര്‍ഡിനേറ്റര്‍ രമാലക്ഷ്മി പൊതുവാള്‍ എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group