ഉന്നാവോ ബലാത്സംഗ കേസ്; ബി.ജെ.പി മുൻ എം.എൽ.എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചു; സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു.

Spread the love

ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസിൽ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു.

video
play-sharp-fill

ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്ത ഡൽഹി ഹൈകോടതി ഉത്തരവിനെതിരെയാണ് സി.ബി ഐ നടപടി. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകൾ കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു.

2017 ൽ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതിയെ മുഴുവനായും താൻ കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങളുടെ വിശ്വാസം തകർത്തത്‌ രണ്ട്‌ ജഡ്‌ജിമാർ മാത്രമാണെന്നും അതിജീവിതയുടെ അമ്മ പറഞ്ഞു. ഹൈക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പട്ടതിനാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവിടെനിന്നും നീതി ലഭിച്ചില്ലെങ്കിൽ തങ്ങൾ രാജ്യംവിട്ടുപോകുമെന്നും അവർ പറഞ്ഞു.

15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.