വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി ; രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാവൂ : നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അൺലോക്ക് അഞ്ചാം ഘട്ടത്തിൽ പുതിയ മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പുറത്തിറക്കി.ഒക്ടോബർ ഒന്ന് മുതലാണ് പുതിയ ഇളവുകൾ.
പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സിനിമ തീയേറ്ററുകൾ ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന നിർദ്ദേശവും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എങ്കിലും സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം അതാത് സംസ്ഥാന സർക്കാരുകൾക്കായിരിക്കും.
സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുമായും മാനേജ്‌മെന്റുമായും സംസാരിച്ച ശേഷം സംസ്ഥാന സർക്കാരുകൾക്ക് തീരുമാനങ്ങൾ എടുക്കാം.
സംസ്ഥാനത്തെ സാഹചര്യങ്ങൾ നോക്കി വിലയിരുത്താം. എന്നാൽ ചില വ്യവസ്ഥകൾ അനുസരിച്ചിരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ പുതിയ മാർഗ നിർദേശത്തിലുണ്ട്.
അതേസമയം ഒക്ടോബർ 15ന് ശേഷമാണ് സംസ്ഥാന സർക്കാരുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം. സ്‌കൂൾ, കോളജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ എന്നിവ തുറക്കുന്ന കാര്യത്തിലാണ് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി തുറക്കാമെന്നും കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നു. അതേസമയം, രക്ഷിതാക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതിയുള്ളൂ.
വിദ്യാർത്ഥികളോട് ക്ലാസുകളിലേക്ക് നേരിട്ട് വരണം എന്ന് നിർബന്ധിക്കരുത്. സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ നിബന്ധനകൾ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് നിശ്ചയിക്കാം. ഓരോ സംസ്ഥാനത്തെയും സാഹചര്യം അടിസ്ഥാനമാക്കിയാണ് ഇക്കാര്യം തീരുമാനക്കേണ്ടത്.
പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ സംശയമാണ് രക്ഷിതാക്കോളും വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്. എന്നാൽ സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് അടക്കമുള്ള മാർഗ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ നടപ്പിലാക്കൂ.
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിൽ രണ്ട് അഭിപ്രായമാണ് നിലനിൽക്കുന്നത്. വിദഗ്ദ സമിതി അടക്കമുള്ളവരുമായി കൂടിയാചോലന നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുവെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം, സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബർ. ലോക്ക് ഡൗൺ കാലത്ത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹായം ലഭിക്കാത്തതിലാണ് പ്രതഷേധം. വിനോദ നികുതി, ജിഎസ്ടി ഇളവ് എന്നിവയാണ് വിവിധ ഫിലിം ചേംബറുകൾ സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇതിൽ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.