ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി; പ്രദേശത്ത് നിന്നും കാണാതായ യുവാവിന്റേതെന്ന് സംശയം

Spread the love

അടിമാലി:മാങ്കുളം വലിയ പാറക്കുട്ടിയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. മൃതശരീരം മുൻപ് കാണാതായ ആദിവാസി യുവാവിന്റേതാണെന്ന് സംശയം.

ജൂൺ 13ആം തീയതിയാണ് മാങ്കുളം സിങ്കുകുടി സ്വദേശി ഖനിയെ കാണാതായത്. മൃതദേഹം ഇയാളുടേതാണെന്നാണ് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് പോലീസ് പറഞ്ഞു.

ഒഴുക്കിൽപെട്ടത് കൊണ്ട് മൃതദേഹം കൂടുതൽ അഴുകിയിട്ടുണ്ട്. യുവാവിനായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമികമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് കാണാതായ യുവാവിൻ്റെ മൃതദേഹമാണെന്ന് സംശയിക്കുന്നത്. മറ്റ് നടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ഖനിയുടേതാണെങ്കിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഉടൻ വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.