രാത്രിയിൽ വെള്ള വസ്ത്രം ധരിച്ച് വടിയുമായെത്തി റോഡിലൂടെ പോകുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും; ഒരു നാടിനെ മുഴുവൻ പരിഭ്രാന്തിയിലാഴ്ത്തിയ അജ്ഞാതനെ തേടി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: രാത്രിയിൽ വെള്ള വസ്ത്രം ധരിച്ച് വടിയുമായെത്തി റോഡിലൂടെ പോകുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. ഒരു നാടിനെ മുഴുവൻ പരിഭ്രാന്തിയിലാഴ്ത്തിയ അജ്ഞാതനെ തേടി പൊലീസ്. പൊലോട് തെങ്കാശി പാതയിലെ ഇളവട്ടം മേഖലയിലെ നാട്ടുകാരാണ് അജ്ഞാതന്റെ ഭീഷണിയിൽ പരിഭ്രാന്തരായിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ടാപ്പിങിനു പോയ ചില തൊഴിലാളികളാണ് രാത്രിയിൽ റോഡിൽ അജ്ഞാതനെ കണ്ടത്. വെള്ള പാന്റും ഷർട്ടും ധരിച്ചു കൈയിൽ ഒരു വടിയുമായിട്ടാണ് ഇയാളെ കണ്ടത്. റോഡിൽ കൂടി പോയ ചിലരെ തടഞ്ഞു നിർത്തി കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ ചേർന്ന് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഇതോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെ സംഭവം സത്യമാണെന്ന് തെളിഞ്ഞു.

ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടയാൾക്ക് നേരത്തെ വാർത്തകളിൽ ഇടം പിടിച്ച പിടിച്ചുപറിക്കാരൻ തമിഴ്‌നാട് സ്വദേശി മുത്തുസെൽവത്തിന്റെ സാദൃശ്യം തോന്നിയെങ്കിലും വ്യക്തത ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.