പ്രവാസിയുടെ വീടിനു മുന്നിലെ മരത്തിൽ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി

Spread the love

സ്വന്തം ലേഖകൻ

പയ്യന്നൂർ : കേളോത്ത് പ്രവാസിയുടെ വീടിനു മുന്നിലെ മരത്തിൽ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി.

കേളോത്ത് പെട്രോൾ പമ്പിനു സമീപം താമസിക്കുന്ന സി കെ ദിലീപിൻ്റെ വീടിൻ്റെ മുന്നിലെ മതിലിനോട് ചേർന്ന മരത്തിലാണ് പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയപ്പോഴാണ് പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയതായി കണ്ടത്. ഗൾഫിൽ ജോലി ചെയ്യുന്ന ദിലീപിൻ്റെ ഭാര്യയും രണ്ടു മക്കളുമാണ് ഇവിടെ താമസം.

പെൺകുട്ടികളിലൊരാൾ മംഗലാപുരത്തും മറ്റേയാൾ പ്ലസ് വണ്ണിനും പഠിക്കുന്നു. വീട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ പി വിജേഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.