പെരിയാറിൽ രണ്ട് അജ്ഞാത ജഡങ്ങൾ കണ്ടെത്തി ; വിവിധ സ്റ്റേഷനുകളിൽ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

Spread the love

ആലുവ : പെരിയാറിൽ രണ്ട് അജ്ഞാത ജഡങ്ങൾ കണ്ടെത്തി. ശിവരാത്രി മണപ്പുറത്തെ കടവിൽ 50 വയസ് തോന്നിക്കുന്ന പുരുഷ ജഡം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലും.

മറ്റൊരു മൃതദേഹം തൈനോത്ത് കടവിലെ കരയോടു ചേർന്നുമാണ് കണ്ടെത്തിയത്. 45 വയസ് തോന്നിക്കുന്ന പുരുഷന്റെ ജഡമാണ്.

രണ്ടു മൃതദേഹങ്ങളും പോലീസെത്തി ഇൻക്വസ്റ്റ് നടത്തി ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവിധ സ്റ്റേഷനുകളിൽ കാണാതായവരെ കേന്ദ്രീകരിച്ച് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group