
മുട്ടമ്പലം എലിപ്പുലിക്കാട്ട് കടവിന് സമീപം മീനന്തറയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി ; ഓട്ടോ ക്ലബ് ബ്രാൻഡിന്റെ ചുവന്ന ഷർട്ടും കറുത്ത കൈലിയുമാണ് വേഷം; നീല സ്ട്രാപ്പോടുകൂടിയ ബബിൾ ടൈം എന്ന പേരുള്ള വാച്ചും മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്, ആളെ തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 9497987071,9497980326 അറിയിക്കുക
കോട്ടയം : മുട്ടമ്പലം എലിപുലിക്കാട്ട് കടവിന് സമീപം മീനന്തറയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
പുഴുവരിച്ച നിലയിൽ പൊങ്ങിക്കിടക്കുന്ന മൃതദേഹം ഇന്ന് രാവിലെ 9.30 നാണ് കണ്ടെത്തിയത്, അഴുകിയ നിലയിൽ ആയതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓട്ടോ ക്ലബ് എന്ന ബ്രാൻഡിന്റെ ചുവന്ന ഷർട്ടും കറുത്ത കൈലിയുമാണ് വേഷം നീല സ്ട്രാപ്പോടുകൂടിയ ബബിൾ ടൈം എന്ന പേരുള്ള വാച്ചും മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്, ഏകദേശം 152 സെൻറീമീറ്ററോളം ഉയരവും ഉണ്ട്,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളെ തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 9497987071,9497980326 അറിയിക്കുക
Third Eye News Live
0